വഴിയിൽ മരിച്ചു വീഴുന്ന യുവാക്കൾ; പല ഗ്രാമങ്ങളും വിജനം, പകൽ പോലും ഭീതി; ഇവർക്ക് ഇത് ‘ഭയമാന ഇടം’

Mail This Article
വനമില്ലാത്ത ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള തോട്ടിലൂടെ ഒരു കാട്ടുപന്നി നീന്തിക്കളിച്ച കാഴ്ച പലർക്കും കൗതുകമായിരിക്കും. ഏതാണ്ട് 15 വർഷം മുൻപ് വരെ ഇതേ കൗതുകം തന്നെയായിരുന്നു കേരളത്തിലെ 13 ജില്ലകളിലുമുള്ള മലയോര ജനതയ്ക്കും. ആ കൗതുകം മാറി, അടുക്കളയിൽ വരെ കാട്ടുപന്നി ഓടിക്കയറുകയും കാട്ടാന വന്നു കതകിൽ തട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി. മലയോരഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്കു ആദ്യം എത്തിയത് കാട്ടുപന്നിയും കുരങ്ങും മാനുമൊക്കെയായിരുന്നു. പിന്നീട് കാട്ടാനയും കടുവയും പുലിയും വരെ എത്തി. രാത്രികാലങ്ങളിൽ മാത്രം കാടിറങ്ങി വന്നവർ പകൽ സമയത്തുപോലും ഗ്രാമത്തിലെ വഴിയിലൂടെ നടക്കാൻ തുടങ്ങി. ഇതോടെ പലയിടത്തും നൂറുകണക്കിനാളുകൾ വീടുപേക്ഷിച്ചു ജീവനുംകൊണ്ട് സ്ഥലം വിടുകയാണ്. കേരളത്തിൽ വന്യമൃഗ ശല്യം എന്നു കേൾക്കാൻ തുടങ്ങുന്നതിനു മുൻപുതന്നെ ഈ പ്രശ്നം അനുഭവിക്കാൻ തുടങ്ങിയവരാണ് വയനാടിന്റെ തൊട്ടടുത്ത തമിഴ്നാട് ജില്ലയായ നീലഗിരിയിലുള്ളവർ. ജില്ല തമിഴ്നാട്ടിൽ ആണെങ്കിലും ഇവിടെ പകുതിയിലധികം താമസക്കാരും മലയാളികളാണ്. കേരളത്തോട് ചേർക്കാമായിരുന്ന സ്ഥലമായിട്ടും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം തമിഴ്നാട്ടിലായിപ്പോയ സ്ഥലം. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലായി മുപ്പതിലധികം മലയാളം സ്കൂളുകളുമുണ്ടായിരുന്നു. ഇപ്പോൾ ഒരെണ്ണം പോലുമില്ല. പിന്നാലെ