63 ലക്ഷം പേർ മരിച്ചു വീഴും; ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ വരുന്നത് ‘കറുത്ത ദിനങ്ങൾ’; യുഎസിലേക്കും രോഗവ്യാപനം, ഇന്ത്യയെയും ബാധിക്കും

Mail This Article
‘‘20 വർഷത്തിലേറെയായി ദശലക്ഷക്കണക്കിനു മനുഷ്യരെ ജീവിതത്തിലേക്കു കൈപിടിച്ച സംവിധാനങ്ങളുടെ കടയ്ക്കലാണു കത്തിവച്ചത്. അടുത്ത 5 വർഷത്തിൽ 63 ലക്ഷത്തോളം പേർ എയ്ഡ്സ് രോഗത്താൽ മരിക്കും. 34 ലക്ഷം കുട്ടികൾകൂടി അനാഥരാകും’’– ഐക്യരാഷ്ട്ര സംഘടന (യുഎൻ) ആശങ്കയോടെ ഇക്കാര്യം പറയുമ്പോൾ ചൂണ്ടുവിരൽ നീളുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേർക്കാണ്. യുഎസ് നൽകുന്ന വിദേശ ധനസഹായം നിർത്താനുള്ള ട്രംപിന്റെ തീരുമാനമാണ് അനേകം മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയത്. യുഎസിനു ‘ഭാരമാകുന്ന’ യാതൊന്നും തുടരേണ്ടെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപിന്റെ കടുംവെട്ട് ഇത്രത്തോളം മുറിവേൽപ്പിക്കുമെന്നു ലോകം കരുതിയില്ല. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമെന്ന പദവിയിൽനിന്നു കൂടിയാണു യുഎസിന്റെ പിന്മാറ്റം. യുഎന്നിന് ആവശ്യമായ മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്‌മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭിച്ചിരുന്നത്. ജനുവരിയിൽ രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതം വിചാരിക്കുന്നതിനേക്കാളും വലുതാണെന്നു യുഎൻ പറയുമ്പോൾ ആശങ്കപ്പെടാതെങ്ങനെ? ഒരു തലമുറ മുൻപാണ് എയ്ഡ്‌സ് അനുബന്ധ മരണങ്ങൾ ലോകത്തെ വിറപ്പിക്കാൻ തുടങ്ങിയത്. ആ വേർപാടുകളുടെ സങ്കടത്തിൽ പ്രിയപ്പെട്ടവർക്കായി ജനം തെരുവിലിറങ്ങി. സർക്കാരുകൾ സമ്മർദത്തിലായി. അങ്ങനെയാണു ചരിത്രത്തിലെ ഏറ്റവും വിജയകരമായ വിദേശ സഹായപദ്ധതിയായ