‘‘പാവപ്പെട്ടവനെ കുനിച്ചു നിർത്തി ഇടിക്കുന്ന സംഘടനയായി എസ്എഫ്ഐ മാറി. അജിത് കുമാറിനെ ആരാണ് സംരക്ഷിക്കുന്നത്?’’– ഇത് വേറാരും പറഞ്ഞതല്ല. സിപിഎം ജില്ലാ സമ്മേളനത്തിൽ കേട്ടതാണ്.
സിപിഎം നേതൃത്വത്തെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളാണ് ബ്രാഞ്ച് മുതൽ ജില്ല വരെയുള്ള സമ്മേളനങ്ങളിൽ പാർട്ടി പ്രവർത്തകർ ഉന്നയിച്ചത്.
ഈ സംസ്ഥാന സമ്മേളനവും പിണറായിയുടെ ചൊൽപ്പടിക്കു നിൽക്കുമോ അതോ പുതിയ ചേരിക്ക് വഴിയൊരുക്കുമോ? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു.
തളിപ്പറമ്പിൽ നടന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിലെത്തി വെള്ളം കുടിക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമീപം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
Mail This Article
×
ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്‌ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
English Summary:
The upcoming CPM state conference in Kollam will be crucial for Pinarayi Vijayan's leadership. Internal criticism and the party's recent Lok Sabha election defeat will be central to discussions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.