വായിലെ തൊലി അടരുന്നു, എയ്ഡ്സ് ഭീതി; ഒളിയിടം കുളിമുറിയും; പെൺകുട്ടികൾക്ക് കോളജിൽ എത്തും; ‘സാധനം’ കയ്യിലുണ്ടോ? കോഡ് സൂക്ഷിക്കണം!

Mail This Article
രണ്ടുമൂന്നു മാസം മുൻപ് കോട്ടയം എക്സൈസ് ഓഫിസിൽ ഒരു കോൾ വന്നു. ആശുപത്രിയിലെ യുവ എംആർഐ ടെക്നീഷ്യനെ പറ്റിയുള്ള രഹസ്യവിവരമായിരുന്നു അതിൽ. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ഇയാളുടെ പഠനം. ഇപ്പോൾ ലഹരിക്കടത്തുകാരനാണ്. എംഡിഎംഎ ആണ് വിൽക്കുന്നത്. ഇയാളെ കുടുക്കാൻ വാട്സാപ്പിലൂടെ ഇടപാട് ഉറപ്പിച്ച് മറ്റൊരാളെ പണവുമായി എക്സൈസ് സംഘം പറഞ്ഞുവിട്ടു. പണം കൈമാറുന്നതിനു തൊട്ടുമുൻപു ചിങ്ങവനത്തുനിന്നു ലഹരിയുമായി പിടിച്ചു. ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞത്, വൈക്കത്തു നിന്നാണു ലഹരിവസ്തുക്കൾ ലഭിച്ചത് എന്നായിരുന്നു. വൈക്കം സ്വദേശിയെ കോട്ടയം നഗരത്തിൽ കണ്ടുപരിചയമേ ഉള്ളൂ, ഫോൺ നമ്പർ അറിയില്ല, നേരിട്ടാണ് ഇടപാടുകളെന്നും പറഞ്ഞു. രണ്ടാഴ്ച മുൻപ് 9 ഗ്രാം എംഡിഎംഎ കോട്ടയത്തുനിന്നു പിടിച്ചു. അന്വേഷണത്തിൽ ഇതേയാൾതന്നെ കൊടുത്തുവിട്ടതാണെന്നു തെളിഞ്ഞു. പിടിക്കപ്പെട്ട ആളിൽ അന്വേഷണം തീരുന്നതാണു പൊതുവേ കണ്ടുവരുന്നത്. രണ്ടാമത്തെ കണ്ണിയിലേക്കോ മൂന്നാമത്തെ വലിയ കണ്ണിയിലേക്കോ അന്വേഷണം എത്തുന്നില്ല. ചുരുക്കം ഉദ്യോഗസ്ഥർ മാത്രമേ ഇത്തരത്തിൽ അന്വേഷണം നടത്താറുള്ളൂ. കർണാടകയിലേക്കോ ബെംഗളൂരുവിലേക്കോ റിസ്കെടുത്ത് പോയാൽ, സ്വന്തം കയ്യിൽനിന്നു പണം പോകുമെന്നതും പലരെയും പിന്നോട്ടുവലിക്കുന്നു. പിടിയിലായവർക്കു രാഷ്ട്രീയബന്ധം ഉണ്ടെന്ന് സൂചന കിട്ടിയാൽ കേസ് എടുക്കാതിരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. എക്സൈസിനും പൊലീസിനും ഇതേ ഭയമുണ്ട്. എന്നാൽ ലഹരിസംഘത്തിലേക്കു നുഴഞ്ഞുകയറി, അവരെ ഭിന്നിപ്പിച്ച് രഹസ്യവിവരങ്ങൾ ചോർത്തി, വേട്ടയ്ക്കിറങ്ങാൻ ധൈര്യമുള്ള ഉദ്യോഗസ്ഥരുമുണ്ട് കേരളത്തിൽ. അവരുടെ ആത്മാർഥതയ്ക്കു മുന്നിൽ പല ലഹരിക്കടത്ത് ഭീമന്മാരും കുരുക്കിൽ വീഴുന്നതും പതിവ്. പക്ഷേ, അടുത്ത ദിവസങ്ങളിലായി നമുക്കു ചുറ്റുമുള്ള