ഗാന്ധി എഴുതി: പുണ്യാത്മാവായ ഗുരുവിനെ കാണാൻ സാധിച്ചത് ജീവിതത്തിലെ പരമഭാഗ്യം; ചരിത്രമായ ആ കൂടിക്കാഴ്ചയിൽ സംഭവിച്ചത്...

Mail This Article
ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ ആദ്യമായി കണ്ട 1925ൽ ഗുരുവിന് 70 വയസ്സും ഗാന്ധിജിക്ക് 56 വയസ്സും പ്രായമുണ്ട്. ഗുരുവിനെക്കാൾ 14 വയസ്സിന്റെ ചെറുപ്പം ഗാന്ധിജിക്കുണ്ടായിരുന്നു. ആ കൂടിക്കാഴ്ചയ്ക്കു മുൻപ് 1921ൽ തിരുനെൽവേലിയിൽ വച്ച് ടി.കെ.മാധവനിൽനിന്ന് ഗുരുദേവന്റെ മഹത്വം ഗാന്ധിജി മനസ്സിലാക്കിയിരുന്നു. തിയോസഫിക്കൽ സൊസൈറ്റി ഗുരുദേവനെ ഒരു അവതാര പുരുഷനായി കണ്ടു മംഗളപത്രം സമർപ്പിച്ചത്, നൂൽനൂൽപ്, മദ്യവർജനം എന്നിവ ഗാന്ധിജിക്കു മുൻപു തന്നെ ഗുരുദേവൻ ഉപദേശിച്ചത് എന്നിവ മാധവനാണ് ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത്. പിന്നീടു ഗാന്ധിജി തന്റെ ശിഷ്യനായ ആചാര്യ വിനോബഭാവെയെ ശിവഗിരിയിലേക്കയച്ചു. ഇന്ത്യയിലെ അവതാര പുരുഷന്മാരിലൊരാളാണ് ഗുരുദേവനെന്നു വിനോബഭാവെ സാക്ഷ്യപ്പെടുത്തി. ഗുരുദേവനെ പൂർണമായി മനസ്സിലാക്കിയ ഗാന്ധിജിയാണ് 1925 മാർച്ച് 12നു ശിവഗിരിയിലെത്തിയത്. വൈക്കം സത്യഗ്രഹം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഗാന്ധിജിക്കൊപ്പം സി.രാജഗോപാലാചാരി, മഹാദേവ ദേശായ്, ദേവദാസ് ഗാന്ധി, ഇ.വി.രാമസ്വാമി നായ്ക്കർ എന്നിവരും ഉണ്ടായിരുന്നു. ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിന് ഗാന്ധിയാശ്രമം എന്നു പേരു നൽകി, അവിടെ വച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. ഇംഗ്ലിഷ് പത്രങ്ങളുടെ പ്രതിനിധികളും മറ്റും ഉണ്ടായിരുന്നുവെങ്കിലും കൂടിക്കാഴ്ച നടന്ന മുറിയിലേക്ക് ഇവരെ പ്രവേശിപ്പിച്ചിരുന്നില്ലെന്ന്