ഒന്നാം ക്ലാസിലെത്താൻ 6 വയസ്സ്, ഒപ്പം സൂംബയും സ്കൂളിലേക്ക്; എന്താണ് ‘സിക്കാഡ 3301’? വായിക്കാം ടോപ് 5 പ്രീമിയം വാർത്തകൾ

Mail This Article
വാർത്താ പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങൾക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച പകരം തീരുവ യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക സാമ്പത്തിക വ്യവസ്ഥ. അതേസമയം ഇന്ത്യയിൽ പാർലമെന്റ് സമ്മേളനത്തിലെ സംഭവങ്ങളാണ് വാർത്തകളിൽ ഇടം നേടിയത്. കേരളം ഭരിക്കുന്ന എൽഡിഎഫിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന്റെ പാര്‍ട്ടി കോൺഗ്രസും തമിഴ്നാട്ടിലെ മധുരയിൽ പുരോഗമിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്ത ‘എമ്പുരാൻ’ വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടന്നതിനും പോയവാരം സാക്ഷ്യം വഹിച്ചു. ഈ സംഭവങ്ങളെ കുറിച്ചുള്ള വിശകലനങ്ങള്‍ മനോരമ ഓൺലൈൻ പ്രീമിയത്തിലും ഇടം നേടി. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്കൂൾ പ്രവേശനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നാം ക്ലാസിൽ ചേരാനുള്ള 5 വയസ്സ് മാനദണ്ഡം ആറു വയസ്സിലേക്കു മാറ്റുമ്പോൾ അതുണ്ടാക്കുന്ന ഗുണങ്ങളും രക്ഷിതാക്കളുടെ ആശങ്കകളും പങ്കുവച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. അതേസമയംതന്നെ, സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഒരു ആശയത്തിനു പ്രീമിയത്തിൽ മികച്ച വായന ലഭിച്ചു. സ്കൂളിൽ കുട്ടികളിലെ സമ്മർദം ഒഴിവാക്കാൻ സൂംബ ഡാൻസ് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഒരു ചടങ്ങിൽ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടത്. സൂംബ ഡാൻസ് എന്താണെന്നും അതിന്റെ ഗുണങ്ങളുമാണ് വിദഗ്ധരുടെ അഭിപ്രായ– നിര്‍ദേശങ്ങൾ സഹിതം പ്രീമിയം ചര്‍ച്ച ചെയ്തത്.