അശാന്തിയിൽ വീണ്ടുമൊരു അയൽരാജ്യം: ‘രാജാ ആവൂ, ദേശ് ബചാവൂ...’: രാജാവിനെ തിരികെ വിളിച്ച് നേപ്പാൾ; കഠ്മണ്ഡുവിൽ തിരിച്ചെത്തുമോ രാജഭരണം?

Mail This Article
‘സർ പഞ്ച് സർക്കാർ മഹാരാജാധിരാജാ കോ സദാ രഹോസ് ഉന്നതി’ (നമ്മുടെ ശ്രേഷ്ഠനായ ഭരണാധികാരി, സർ പഞ്ച് സർക്കാർ മഹാരാജ നീണാൾ വാഴട്ടെ) രാജാവിന് ദീർഘായുസ്സ് നേരുന്ന ഈ ദേശീയഗാനത്തിൽനിന്ന് ‘ ജനങ്ങൾ, ഭാഷകൾ, മതങ്ങൾ, അവിശ്വസനീയമായ സംസ്കാരങ്ങൾ... നമ്മുടെ പുരോഗമന രാഷ്ട്രമേ, നേപ്പാളേ, നിനക്ക് വിജയം’ എന്ന ബഹുസ്വരതയെ ആശ്ലേഷിക്കുന്ന ദേശഗീതത്തിലേക്ക്, ജനാധിപത്യത്തിലേക്ക് നേപ്പാൾ വഴിമാറിയിട്ട് 17 വർഷമേ ആകുന്നുള്ളൂ. എന്നാൽ പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവിൽ പുറത്താക്കിയ രാജവാഴ്ച തിരികെ വേണമെന്നാവശ്യപ്പെട്ട് കഠ്മണ്ഡുവിൽ വീണ്ടും മുദ്രാവാക്യങ്ങളുയരുകയാണ്. ‘രാജാ ആവൂ ദേശ് ബചാവൂ’ (രാജാവ് തിരികെ വരൂ...രാജ്യത്തെ രക്ഷിക്കൂ) എന്ന് ഒരു വിഭാഗം ജനങ്ങൾ ഉറക്കെ വിളിക്കുന്നു. ഈ ആവശ്യമുന്നയിച്ച് നടന്ന പ്രക്ഷോഭത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജവാഴ്ച അനുകൂലികൾ. രണ്ടര നൂറ്റാണ്ടിലേറെയുള്ള രാജഭരണത്തില്‍ അടിച്ചമര്‍ത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും രുചി ആവോളമറിഞ്ഞ നേപ്പാള്‍ വീണ്ടും രാജഭരണം ആവശ്യപ്പെടുന്നത് എന്തിനാണ്? ആരെല്ലാമാണ് ഈ ആവശ്യവുമായി മുൻപന്തിയിലുള്ളത്? പഴയകാലത്തേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ? നേപ്പാളില്‍ ജനാധിപത്യത്തിന്റെ പരാജയത്തിനു കാരണങ്ങളെന്താണ്? നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമായി പരിശോധിക്കാം.