വരും വികസനത്തിന്റെ ‘ഗോൾഡൻ ട്രയാംഗിൾ’; വിഴിഞ്ഞം എന്തെന്ന് കൊളംബോയും അറിഞ്ഞു; ട്രയലിൽതന്നെ കിട്ടി ‘ജേഡ്’; ശോഭ നീളും എറണാകുളം വരെ

Mail This Article
വിഴിഞ്ഞത്ത് അടുക്കുന്ന കപ്പലുകളിൽ മിക്കവയിലും വലുപ്പത്തിൽ മൂന്നക്ഷരങ്ങള്‍ കാണാം– എംഎസ്‌സി (MSC). എന്താണ് ഇത് അർഥമാക്കുന്നത്? ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയാണ് എംഎസ്‌സി അഥവാ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (Mediterranean Shipping Company). 1970ൽ ആരംഭിച്ച ഈ കമ്പനിയുടെ കപ്പലുകൾ വിഴിഞ്ഞത്തിന്റെ ട്രയൽ റൺ കാലം മുതൽ തുറമുഖത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു. അങ്ങനെ കമ്പനിയുടെ കപ്പലുകൾ തുടരെത്തുടരെ വിഴിഞ്ഞത്ത് എത്തിയതോടെ വലിയൊരു നേട്ടവും തുറമുഖത്തിനു സ്വന്തമായി. കമ്പനിയുടെ ജേഡ് സർവീസ് മാപ്പിൽ (Jade Service) വിഴിഞ്ഞവും ഇടംപിടിച്ചു. എന്താണ് ഈ ജേഡ് സർവീസ്? എങ്ങനെയാണ് ഇതിൽ ഇടംപിടിക്കുന്നത് വിഴിഞ്ഞത്തിനു നേട്ടമാകുന്നത്? വിഴിഞ്ഞം രാജ്യാന്തര തുറമുഖം, റോഡ്, റെയില്‍ സംവിധാനങ്ങളോടെ പൂര്‍ണതോതില്‍ സജ്ജമാകുമ്പോള്‍ കയറ്റുമതി, ഇറക്കുമതി (എക്‌സിം) ചരക്ക് നീക്കമാവും ഏറെ നിര്‍ണായകമാകുക. രാജ്യാന്തര വിപണിയിലേക്ക് കോടികളുടെ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ ഇപ്പോള്‍ തൂത്തുക്കുടി, കൊളംബോ തുറമുഖങ്ങളെയാണ് തിരുപ്പൂര്‍ ടെക്‌സ്‌റ്റൈല്‍ ഉള്‍പ്പെടെയുള്ളവ ആശ്രയിക്കുന്നത്. എന്നാൽ