ആ ‘ഇരിട്ടി മാജിക്’ കുടിയേറ്റ ഗ്രാമങ്ങളുടെ വിശ്വാസം നേടി! ഹൈക്കമാൻഡ് സണ്ണിയിൽ എത്തിയ മലയോര ഹൈവേ; ലക്ഷ്യം ഈ വോട്ടുകൾ

Mail This Article
‘എന്തിനും തയാർ, എപ്പോഴും തയാർ’; കെപിസിസി പ്രസിഡന്റ് സംബന്ധിച്ച തീരുമാനം വരുന്നതിനു മണിക്കൂറുകൾക്ക് മുൻപ് സണ്ണി ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ. വൈകുന്നേരം ആയപ്പോഴേക്കും എന്തിനും തയാറായ സണ്ണി ജോസഫിനെ എഐസിസി പുതിയ കെപിസിസി അധ്യക്ഷനായി നിയമിച്ചു കഴിഞ്ഞു. പല പേരുകളും ചർച്ചയിലുണ്ടായിരുന്നെങ്കിലും കണ്ണൂർക്കാരനായ സണ്ണി ജോസഫിനെ തന്നെ കെ.സുധാകരന്റെ പിൻഗാമിയായി നിയമിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.െക. ശൈലജയെ തോൽപ്പിച്ച് വീരപരിവേഷം നേടിയ ഷാഫി പറമ്പിലിന് മുന്നേ, അതേ ശൈലജയെ ആദ്യമത്സരത്തിൽ തോൽപ്പിച്ചയാളാണ് സണ്ണി ജോസഫ്. സിപിഎം ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നും സണ്ണി ജോസഫിനെ തിരഞ്ഞെടുക്കുമ്പോൾ പാർട്ടി വലിയ പ്രതീക്ഷയും ചുമതലയുമാണ് സണ്ണിയിൽ അർപ്പിച്ചിരിക്കുന്നത്. എന്തു കൊണ്ടാണ് കേരളത്തിൽ പാർട്ടിയെ ഭരണത്തിൽ എത്തിക്കുക എന്ന ദൗത്യം സണ്ണി ജോസഫിനെ ഏൽപ്പിച്ചത്. അതിനു കാരണങ്ങൾ പലതാണ്.