‘ഈ സംഘർഷം എവിടെച്ചെന്നവസാനിക്കും’ എന്നായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. മേയ് ഏഴിന് ഇന്ത്യൻ ആക്രമണത്തിൽ പാക്ക് ഭീകര ക്യാംപുകൾ തകർത്തതിനു പിന്നാലെ അത്രയേറെ സംഘർഷഭരിതമായിരുന്നു അതിർത്തി. പക്ഷേ ഒരു കൂട്ടർക്ക് കൃത്യമായി അറിയാമായിരുന്നു, ഈ സംഘർഷം അധികം നീളില്ലെന്ന്. മറ്റാർക്കുമല്ല, പാക്കിസ്ഥാനുതന്നെ. കാരണം, സംഘർഷം നീണ്ടുപോവുകയാണെങ്കിൽ തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില തകരുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. ഇതുമാത്രമല്ല പാക്ക് വെടിനിർത്തലിനു പിന്നിലെ കാരണം. പഹൽഗാമിൽ രാജ്യത്തിനേറ്റ മുറിവിനു തക്ക തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനെ ഏൽപിച്ച ജോലി അവർ കൃത്യമായി, കുറഞ്ഞ സമയത്തിൽ ചെയ്തു തീർത്തതോടെയാണ് പാക്കിസ്ഥാൻ യഥാർഥത്തിൽ പ്രതിസന്ധിയിലായത്. ഇനിയെന്തു ചെയ്യുമെന്ന അവസ്ഥ. പക്ഷേ, തുറന്ന യുദ്ധത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരുന്ന രണ്ടുരാജ്യങ്ങള്‍ സംഘർഷത്തിനു സഡൻ ബ്രേക്കിടുമ്പോൾ മാറിയ ഇന്ത്യയുടെ കരുത്തുറ്റ മുഖം സിന്ദൂരശോഭയോടെ തെളിഞ്ഞു നിൽക്കുകയാണ്. അതിർത്തി കടന്ന് ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി പാക്ക് മുറ്റത്തു നൽകാൻ അതിർത്തി പോലും കടക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ സൈന്യം തെളിയിച്ചു. അത്രയേറെ കരുത്തുറ്റതായിരിക്കുന്നു ഇന്ത്യൻ ആയുധ ശേഖരം.

loading
English Summary:

India's Military Might : Ten Reasons Why Pakistan Sought Ceasefire with India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com