ഭൂകമ്പത്തിൽ സഹായിച്ച ‘ദോസ്തി’നെ മറന്ന് തുർക്കി; പാക്കിസ്ഥാനെ സഹായിച്ചതിന് ഇന്ത്യ തരും സൈപ്രസിൽ ‘മറുപടി’

Mail This Article
മേയ് 8 രാത്രി. ആകാശ ആക്രമണങ്ങളിൽ ഇന്ത്യ– പാക്ക് അതിർത്തി സംഘർഷഭരിതമായ ദിനം. ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെല്ലാം ആകാശത്തുവച്ചുതന്നെ തകർക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. ആ രാത്രിയിൽ ഒരു കാര്യം കൂടി ഇന്ത്യയ്ക്കു മനസ്സിലായി. ഇന്ത്യൻ അതിർത്തിയിലേക്ക് പാക്കിസ്ഥാൻ അയച്ച 300–400 ഡ്രോണുകളെങ്കിലും തുർക്കിയിൽ നിർമിച്ചതാണ്. പലയിടങ്ങളിലായി പതിച്ച ഡ്രോൺ ഭാഗങ്ങൾ പരിശോധിച്ചതിൽനിന്ന് ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ലേ മുതൽ സർ ക്രീക്ക് വരെ സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത് തുർക്കി നിർമിത സോംഗർ അസിസ്ഗാർഡ് (SONGAR ASISGUARD) ഡ്രോണുകൾ ഉപയോഗിച്ചാണെന്നായിരുന്നു കണ്ടെത്തല്‍. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശ നിർമിത ഡ്രോണാണിത്. അതാണ് പാക്കിസ്ഥാന് കൈമാറിയതും. ഇതിന്മേല്‍ കൂടുതൽ പരിശോധന നടത്തി വരികയാണെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും മേയ് എട്ടിനു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ് തുർക്കി, കശ്മീരിൽ അവരെ നിരന്തരം പിന്തുണച്ചിട്ടുള്ള അവരുടെ ഏറ്റവും