പിണറായി പറഞ്ഞ ആ ‘വാളിനെ’ കേന്ദ്രവും ഭയക്കണം; എന്താണ് മണ്ഡല പുനർനിർണയ വിവാദം? ദക്ഷിണേന്ത്യൻ എതിർപ്പിനു പിന്നിലെന്ത്?
Mail This Article
‘വിവാഹം കഴിഞ്ഞില്ലേ... ഇനി കുട്ടികൾ വൈകേണ്ട...’ ഇതു കേൾക്കുമ്പോൾ വിവാഹം കഴിഞ്ഞ ദമ്പതികൾക്കുള്ള വീട്ടിലെ മൂത്ത കാരണവരുടെ ഉപദേശമായി തോന്നുന്നുണ്ടോ... ഉപദേശം തന്നെയാണ് പക്ഷേ വീട്ടിലെ കാരണവരുടെയല്ല, ഒരു സംസ്ഥാനത്തിന്റെ തലവന്റേതാണ്. ‘നേരത്തേയാണെങ്കിൽ സമയമെടുത്ത് കുടുംബാസൂത്രണത്തെപ്പറ്റി ആലോചിക്കണം എന്നൊക്കെയായിരിക്കും ഞാൻ പറയുക, പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ’ എന്ന വാക്കുകൾ കൂടി കേൾക്കുമ്പോൾ ഈ ഉപദേശത്തിനു പിന്നിൽ മറ്റെന്തോ ആശങ്ക കൂടി ഉണ്ടെന്നത് വ്യക്തമാകും. ശരിയാണ്. അത്തരമൊരു ആശങ്കയിൽനിന്നു തന്നെയാണ് ആ വാക്കുകൾ വന്നത്. പറഞ്ഞതാകട്ടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. ഒരുകാലത്ത് കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണത്തിന് ആഹ്വാനം ചെയ്തപ്പോൾ അത് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് തങ്ങളുടേതെന്ന ഓർമപ്പെടുത്തലും ഇതിനൊപ്പം സ്റ്റാലിനിൽനിന്ന് ഉണ്ടായിരുന്നു. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന് സ്വയം അഭിമാനം കൊള്ളുകയും എന്നാൽ ഇനി അത്തരമൊരു ജനകീയാസൂത്രണത്തിലേക്കു കടന്നാൽ അത് സംസ്ഥാനത്തിന് അപകടമാകുമെന്നും എന്തുകൊണ്ടാണ് സ്റ്റാലിനു പറയേണ്ടി വന്നത്?