കറാച്ചിയിലേക്കുള്ള കപ്പലുകൾ റൂട്ട് മാറ്റി! സജ്ജം മിസൈലുകൾ, ഒരുങ്ങി വിക്രമാദിത്യയും; എന്തായിരുന്നു വിക്രാന്തിന്റെ ദൗത്യം?
ഇന്ത്യ–പാക്ക് സംഘർഷത്തിൽ, രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടുന്ന കാരിയർ ഗ്രൂപ്പിന്റെ (വിമാനവാഹിനി വ്യൂഹം) ദൗത്യമെന്തായിരുന്നു? ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിൽ ഏറെ ആവർത്തിക്കപ്പെട്ട ചോദ്യമാണിത്. ആകാശയുദ്ധത്തിൽ വിക്രാന്തിൽ നിന്നുള്ള വിമാനങ്ങൾ പങ്കെടുത്തുവെന്നും കറാച്ചി തുറമുഖം തകർത്തുവെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കാൻ തയാറാകാതിരുന്ന ഈ റിപ്പോർട്ടുകളൊന്നും സത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. സംഘർഷത്തെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ മൂന്നു സേനകളുടെയും സംയുക്ത പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുവെങ്കിലും വിക്രാന്തിനെപ്പറ്റി അധികമൊന്നും പറയാൻ നാവികസേന തയാറായിരുന്നില്ല. പൂർണയുദ്ധസജ്ജമായ വിക്രാന്ത് അറബിക്കടലിലെ തന്ത്രപ്രധാന മേഖലയിൽ, സംഘർഷത്തിൽ ആവശ്യമെങ്കിൽ ഇടപെടാൻ തക്ക ദൂരത്തായി വിന്യസിച്ചിരുന്നു എന്ന വിവരം മാത്രമാണു നാവികസേന പുറത്തുവിട്ടത്. എന്തായിരുന്നു വിക്രാന്തിന്റെ ചുമതല ? എവിടെ ആയിരുന്നു വിക്രാന്ത് ആ ദിവസങ്ങളിൽ.

ഇന്ത്യ–പാക്ക് സംഘർഷത്തിൽ, രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടുന്ന കാരിയർ ഗ്രൂപ്പിന്റെ (വിമാനവാഹിനി വ്യൂഹം) ദൗത്യമെന്തായിരുന്നു? ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിൽ ഏറെ ആവർത്തിക്കപ്പെട്ട ചോദ്യമാണിത്. ആകാശയുദ്ധത്തിൽ വിക്രാന്തിൽ നിന്നുള്ള വിമാനങ്ങൾ പങ്കെടുത്തുവെന്നും കറാച്ചി തുറമുഖം തകർത്തുവെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കാൻ തയാറാകാതിരുന്ന ഈ റിപ്പോർട്ടുകളൊന്നും സത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി.
സംഘർഷത്തെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ മൂന്നു സേനകളുടെയും സംയുക്ത പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുവെങ്കിലും വിക്രാന്തിനെപ്പറ്റി അധികമൊന്നും പറയാൻ നാവികസേന തയാറായിരുന്നില്ല. പൂർണയുദ്ധസജ്ജമായ വിക്രാന്ത് അറബിക്കടലിലെ തന്ത്രപ്രധാന മേഖലയിൽ, സംഘർഷത്തിൽ ആവശ്യമെങ്കിൽ ഇടപെടാൻ തക്ക ദൂരത്തായി വിന്യസിച്ചിരുന്നു എന്ന വിവരം മാത്രമാണു നാവികസേന പുറത്തുവിട്ടത്. എന്തായിരുന്നു വിക്രാന്തിന്റെ ചുമതല ? എവിടെ ആയിരുന്നു വിക്രാന്ത് ആ ദിവസങ്ങളിൽ.
∙ പാക്ക് യുദ്ധക്കപ്പലുകളെ നിരീക്ഷിച്ചു, സംശയമുള്ള കപ്പലുകൾ തടഞ്ഞു
എന്നാൽ സംഘർഷദിനങ്ങളിൽ വിക്രാന്തിന്റെ പ്രധാന ദൗത്യം ഭാഗിക സമുദ്രോപരോധമായിരുന്നെന്നാണു നിലവിൽ ലഭിക്കുന്ന ഏറ്റവും വിശ്വസനീയമായ വിവരം. യുദ്ധം ആയുധങ്ങൾ കൊണ്ടു മാത്രമല്ല, ചില തന്ത്രങ്ങൾ കൊണ്ടു കൂടിയാണു വിജയിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണു വിക്രാന്തിന്റെ വിന്യാസം. പാക്കിസ്ഥാനിലേക്കുള്ള ചരക്കുനീക്കം തടഞ്ഞാണു വിക്രാന്തും കപ്പലുകളും നിലയുറപ്പിച്ചത്. പ്രത്യേകിച്ചു സംശയകരമായ കാർഗോയുമായെത്തുന്ന കപ്പലുകൾ. ഇവയെ കൃത്യമായി നിരീക്ഷിച്ചു കണ്ടെത്താനും ആവശ്യമെങ്കിൽ തടഞ്ഞു വഴിതിരിച്ചു വിടാനും കഴിയും വിധമാണു പടിഞ്ഞാറൻ കപ്പൽപ്പടയുടെ ഭാഗമായ ഐഎൻഎസ് വിക്രാന്തും അനുബന്ധ കപ്പൽവ്യൂഹവും വിന്യസിക്കപ്പെട്ടത്. ശക്തമായ ആധുനിക റഡാർ സംവിധാനങ്ങളുള്ള വിക്രാന്തിന് പാക് യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനുമായി.
∙ അവരും സമ്മതിച്ചു, ചരക്കുകപ്പലുകൾക്ക് കടക്കാനായില്ല
സംഘർഷ ദിനങ്ങളിൽ അറബിക്കടലിലൂടെ കറാച്ചിയിലേക്കുള്ള ചരക്കുകപ്പലുകളുടെ യാത്ര വലിയ അനിശ്ചിതത്തിലായെന്ന് ആദ്യം വെളിപ്പെടുത്തിയത് ആഗോള ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയായ മേർസ്ക് അധികൃതരാണ്. ഇവരുടെ വെബ്സൈറ്റിലുൾപ്പെടെ ചില നിയന്ത്രണങ്ങൾ മൂലം കറാച്ചിയിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാണെന്നു സൂചിപ്പിച്ചു. പാക്കിസ്ഥാനിലേക്കു ചരക്കു കൊണ്ടു പോകുന്ന കപ്പലുകൾക്കും ഒറ്റ യാത്രയിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും തുറമുഖങ്ങളിൽ അടുക്കേണ്ടിയിരുന്ന കപ്പലുകൾക്കുമാണു കടുത്ത നിയന്ത്രണങ്ങൾ ബാധകമായിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച്, സംഘർഷ മേഖലയിലൂടെയുള്ള കപ്പൽപ്പാതകൾ ഉപേക്ഷിച്ചു ബദൽ മാർഗങ്ങൾ തേടുകയാണെന്നും കറാച്ചിയിൽ അടുക്കേണ്ടിയിരുന്ന ചരക്കു കപ്പലുകൾ പലതും കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളിലേക്കു വഴിതിരിച്ചു വിട്ടതായും മേഴ്സ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കിയതു വിക്രാന്തിന്റെ കരുത്തിൽ നമ്മുടെ നാവികസേന തന്നെ.
∙ മിസൈലുകൾ, പടക്കപ്പലുകൾ, ലക്ഷ്യം കറാച്ചി
അതേസമയം, സംഘർഷം കടുക്കുകയോ ഔദ്യോഗിക യുദ്ധപ്രഖ്യാപനം ഉണ്ടാവുകയോ ചെയ്താൽ ഒട്ടും വൈകാതെ നാവികസേനയ്ക്കു പാക്കിസ്ഥാനിൽ ഏതു രീതിയിലുള്ള ഇടപെടലും സാധ്യമാകും വിധമാണു വിക്രാന്തും അകമ്പടിപ്പടയുടെ ഭാഗമായ യുദ്ധക്കപ്പലുകളെയും വിന്യസിച്ചിരുന്നത്. മിസൈലുകളുൾപ്പെടെ അത്യാധുനിക ആയുധങ്ങളും നിരീക്ഷണ സംവിധാനങ്ങളും ആകാശയുദ്ധത്തിനുള്ള യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയും വഹിക്കുന്ന വിക്രാന്തിന് പാക്കിസ്ഥാന്റെ തുറമുഖ നഗരമായ കറാച്ചി എന്നല്ല, ഏറെ ഉള്ളിലുള്ള ലക്ഷ്യങ്ങളെപ്പോലും തകർക്കാനുള്ള പ്രാപ്തിയുമുണ്ടായിരുന്നു. പക്ഷേ, നാവികസേനയുടെ ഏത് ഇടപെടലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ പൂർണതോതിലുള്ള യുദ്ധമാക്കി മാറ്റാൻ പര്യാപ്തമാണ് എന്നതിനാലാണു വിക്രാന്തുൾപ്പെടെ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവിക ആസ്തികളെല്ലാം ഭാഗിക സമുദ്രപ്രതിരോധത്തിൽ മാത്രം ശ്രദ്ധയൂന്നിയത്.
∙ യുദ്ധം മുറുകിയാൽ വിക്രമാദിത്യയും
യുദ്ധസാഹചര്യമുണ്ടായാൽ, കൊച്ചിൻ ഷിപ്‌യാഡിൽ ആറു മാസം നീണ്ട മൂന്നാം റീഫിറ്റ് (കപ്പലുകളുടെ അഞ്ചു വർഷത്തിലൊരിക്കലുള്ള അറ്റകുറ്റപ്പണി) പൂർത്തിയാക്കി കൊച്ചി തുറമുഖത്തു നങ്കൂരമിട്ടിരുന്ന ഇന്ത്യയുടെ മറ്റൊരു വിമാനവാഹിനി ഐഎൻഎസ് വിക്രമാദിത്യയെയും വിക്രാന്തിനൊപ്പം അറബിക്കടലിൽ തന്നെ വിന്യസിക്കുമായിരുന്നു എന്നാണു മറ്റൊരു വിവരം. റീഫിറ്റിനു ശേഷം പൂർണയുദ്ധസജ്ജമായ കപ്പൽ ഹോം പോർട്ട് ആയ കാർവാറിലെ ഐഎൻഎസ് കദംബയിലേക്കു പോകാതെ രണ്ടാഴ്ചയിലേറെക്കാലം കൊച്ചിയിൽത്തന്നെ തുടർന്നതും ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ആകാശപ്പോരാട്ടം പൂർണതോതിലുള്ള യുദ്ധത്തിനു വഴിമാറിയാൽ ആവശ്യമായി വന്നേക്കാവുന്ന ഈ വിന്യാസത്തിനു കാതോർത്താണ്.
∙ കഴുകൻ കണ്ണുകൾ ശത്രുരാജ്യത്ത്, എല്ലാ ആയുധങ്ങളും കൂടെ, കരുത്തൻ വിമാനവാഹിനി
ഏതു രാജ്യത്തിന്റേതായാലും നാവികസേനകൾക്ക് ഏറ്റവും കരുത്തേകുന്നത് വിമാനവാഹിനികളുടെ സാന്നിധ്യമാണ്. വിമാനവാഹിനികൾ വ്യൂഹമായാണു സഞ്ചരിക്കുക. ഫ്രിഗേറ്റുകൾ, ഡിസ്ട്രോയറുകൾ, ക്രൂയിസറുകൾ, അന്തർവാഹിനികൾ തുടങ്ങി വിവിധ വലുപ്പത്തിലുള്ള വിവിധോദ്ദേശ്യ യുദ്ധക്കപ്പലുകളാണ് വിമാനവാഹിനീ വ്യൂഹത്തിലുണ്ടാകും. യുദ്ധവിമാനങ്ങൾ, അത്യാധുനിക റഡാർ സംവിധാനങ്ങൾ, സുസജ്ജമായ ഓപ്പേറേഷൻ റൂം, എയർട്രാഫിക് കൺട്രോൾ റൂം എന്നിവയുള്ള വിമാനവാഹിനികൾ തന്നെയാകും വ്യൂഹത്തിന്റെ നട്ടെല്ലായ മാതൃയാനം(Mother Ship). വ്യൂഹത്തിന്റെ ഭാഗമായ എല്ലാ യുദ്ധക്കപ്പലുകളെയും നിയന്ത്രിക്കുന്നതും വിമാനവാഹിനികൾ തന്നെയാണ്. യുദ്ധവിന്യാസമാണെങ്കിൽ കടലിൽ നിന്നു തന്നെ കരയിൽ വളരെ ഉള്ളിലേക്കുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ ആവശ്യമായ ആയുധങ്ങളും യുദ്ധവിമാനങ്ങളും മറ്റും പൂർണസജ്ജമാക്കിയിട്ടുണ്ടാകും.
ശക്തമായ നീരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ, നൂറു കണക്കിനു കിലോമീറ്ററുകൾ അകലെ കരയിലേക്കു ശത്രുരാജ്യം വിക്ഷേപിക്കുന്ന മിസൈലുകൾ ഉൾപ്പെടെ കണ്ടെത്തി പിന്തുടർന്നു തകർക്കാന്‍ ശേഷിയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളും വിമാനവാഹിനി വ്യൂഹത്തിലെ കപ്പലുകളിലുണ്ടാവും. ഇത്തരം യുദ്ധോപകരണങ്ങളുടെ വിവരങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുകയാണു പതിവ്. പരീക്ഷണകാലം പിന്നിട്ട് പൂർണയുദ്ധസജ്ജമായ ശേഷം ആദ്യമായാണ് യഥാർഥ യുദ്ധ സാഹചര്യത്തിൽ ഐഎൻഎസ് വിക്രാന്ത് വിന്യസിക്കപ്പെടുന്നത്. നൽകിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണു മടക്കവും.