‘ഉക്രുൽ’ ഉദ്യാനത്തിൽ മെയ്തെയ്കളും കുക്കികളും ഒന്നിക്കും ! ഫുട്ബോൾ തോറ്റിടത്ത് ലില്ലിപ്പൂക്കൾ ജയിക്കുമോ ? പിന്നിൽ ഈ മലയാളി ഓഫിസർ
മണിപ്പുർ കുന്നുകളിലെ പുൽമേടുകളിൽ വളരുന്ന പൂവാണ് സിറോയ് ലില്ലി. മേയ് അവസാനം പൂക്കുന്ന ലില്ലി പൂക്കൾ മണിപ്പുരിന്റെ സംസ്ഥാന പുഷ്പം കൂടിയാണ്. മണിപ്പുർ കലാപത്തിന്റെ മഞ്ഞുരുക്കത്തിന് സിറോയ് പൂക്കളുടെ ഉത്സവം വേദിയാകുമോ എന്നു കാത്തിരിക്കുകയാണ് സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കുന്നവർ. രണ്ടു വർഷം പിന്നിട്ട മണിപ്പുർ വംശീയ കലാപത്തിൽ ആദ്യമായി മെയ്തെയ് വിഭാഗക്കാരും കുക്കി ഗോത്രങ്ങളും ഒരേ വേദിയിൽ എത്തുന്നത് സിറോയ് ലില്ലി ഫെസ്റ്റിവലിൽ ആണ്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രുലിൽ ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം ആഘോഷം കൂടിയായ സിറോയ് ലില്ലി ഫെസ്റ്റിവൽ. നാളെ (20) മുതൽ 24 വരെയാണ് ഉത്സവം. 2023 മേയ് 3നായിരുന്നു മണിപ്പുർ കലാപത്തിന്റെ ആരംഭം. 270ൽ പരം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത കലാപം രാജ്യത്തെ ഏറ്റവും ദീർഘമേറിയ കലാപമായി ഇന്നും തുടരുന്നു. കലാപം ആരംഭിച്ചതോടെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ഇംഫാൽ താഴ് വരയിൽനിന്നു കുക്കി ഗോത്രങ്ങൾ പലായനം ചെയ്തു. കുക്കി വംശജനായ ഡിജിപിയും മുതിർന്ന ഉദ്യോഗസ്ഥരും എംഎൽഎമാരും വരെ ഇങ്ങനെ നാടുവിട്ടു.

മണിപ്പുർ കുന്നുകളിലെ പുൽമേടുകളിൽ വളരുന്ന പൂവാണ് സിറോയ് ലില്ലി. മേയ് അവസാനം പൂക്കുന്ന ലില്ലി പൂക്കൾ മണിപ്പുരിന്റെ സംസ്ഥാന പുഷ്പം കൂടിയാണ്. മണിപ്പുർ കലാപത്തിന്റെ മഞ്ഞുരുക്കത്തിന് സിറോയ് പൂക്കളുടെ ഉത്സവം വേദിയാകുമോ എന്നു കാത്തിരിക്കുകയാണ് സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കുന്നവർ. രണ്ടു വർഷം പിന്നിട്ട മണിപ്പുർ വംശീയ കലാപത്തിൽ ആദ്യമായി മെയ്തെയ് വിഭാഗക്കാരും കുക്കി ഗോത്രങ്ങളും ഒരേ വേദിയിൽ എത്തുന്നത് സിറോയ് ലില്ലി ഫെസ്റ്റിവലിൽ ആണ്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രുലിൽ ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം ആഘോഷം കൂടിയായ സിറോയ് ലില്ലി ഫെസ്റ്റിവൽ. നാളെ (20) മുതൽ 24 വരെയാണ് ഉത്സവം.
2023 മേയ് 3നായിരുന്നു മണിപ്പുർ കലാപത്തിന്റെ ആരംഭം. 270ൽ പരം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത കലാപം രാജ്യത്തെ ഏറ്റവും ദീർഘമേറിയ കലാപമായി ഇന്നും തുടരുന്നു. കലാപം ആരംഭിച്ചതോടെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ഇംഫാൽ താഴ് വരയിൽനിന്നു കുക്കി ഗോത്രങ്ങൾ പലായനം ചെയ്തു. കുക്കി വംശജനായ ഡിജിപിയും മുതിർന്ന ഉദ്യോഗസ്ഥരും എംഎൽഎമാരും വരെ ഇങ്ങനെ നാടുവിട്ടു. അതുപോലെ കുക്കി ഭൂരിപക്ഷ ജില്ലകളിൽനിന്നു മെയ്തെയ്കളും പലായനം ചെയ്തു. ഇരുവിഭാഗങ്ങളുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിച്ച ശേഷം അഗ്നിക്കിരയാക്കി. ഇരു വിഭാഗത്തിന്റെയും അതിർത്തികൾ യുദ്ധക്കളമായി. സ്വന്തമായി തയാറാക്കിയ മിസൈലുകളും ഗ്രനേഡുകളുമായി നടന്ന കലാപത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു.
ഇത്തവണ ലില്ലി ഫെസ്റ്റിവൽ എല്ലാവരും കാത്തിരിക്കുന്നത് ഒന്നാണ്. മണിപ്പുരിൽ ശാന്തിപുഷ്പങ്ങൾ വിടരുമോ എന്ന്. കലാപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടക്കാതിരുന്ന സിറോയ് ലില്ലി ഫെസ്റ്റിവൽ ഇത്തവണ ഉക്രുൽ ജില്ലയിൽ നടക്കുമ്പോൾ മെയ്തെയ്കളും കുക്കികളും പങ്കെടുക്കുന്നുണ്ട്. മലയാളിയായ ജില്ലാ കലക്ടർ ആശിഷ് ദാസിന്റെ നേതൃത്വത്തിലാണ് സിറോയ് ലില്ലി ഫെസ്റ്റിവൽ. പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങൾ ആദ്യമായി ഒരു വേദിയിലെത്തുമ്പോൾ ഉണ്ടാകുന്ന സംഘർഷം ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കലാപം ആരംഭിച്ച ശേഷം മെയ്തെയ്കളും കുക്കികളും മുഖാമുഖം സംസ്ഥാനത്ത് കണ്ടിട്ടില്ല. ഒരേ ഭരണകക്ഷിയിൽപ്പെട്ട എംഎൽഎമാർ പോലും. അവർ വീണ്ടും ഒരുമിക്കുകയാണ്, പരസ്പരം പോരാടാനല്ലാതെ.
∙ പൂക്കാലമൊരുക്കി ഉക്രുൽ, സുരക്ഷയൊരുക്കി സേന, ഇനി ?
നാഗാ ഗോത്രത്തിൽപ്പെട്ട താങ്കുൽ നാഗകൾക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ് ഉക്രുൽ. ഇവിടെ ഏതാനും കുക്കി ഗ്രാമങ്ങളും ഉണ്ട്. ഇംഫാൽ താഴ്‍വരയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട 1257 കുക്കികൾ 12 ദുരിതാശ്വാസ ക്യാംപുകളിലായി ഇവിടെ കഴിയുന്നുണ്ട്. ഇംഫാൽ വാലിയിൽ നിന്ന് ഉക്രുലിൽ എത്തണമെങ്കിൽ മൂന്ന് കുക്കി ഗ്രാമങ്ങളിലൂടെ കടന്നുപോകണം. മെയ്തെയ്കളെ സിറോയ് ലില്ലി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കുക്കി വില്ലേജ് വൊളന്റിയേഴ്സ് ഈസ്റ്റേൺ സോൺ പ്രഖ്യാപിച്ചെങ്കിലും അത്തരമൊരു സംഘടന നിലവിലില്ലെന്ന് പൊലീസ് പറഞ്ഞു. വ്യക്തികൾ നടത്തുന്ന പ്രസ്താവനയിൽ പങ്കില്ലെന്ന് കുക്കി-സോ കൗൺസിലും അറിയിച്ചെങ്കിലും ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സിറോയ് ലില്ലി ഫെസ്റ്റിവൽ.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉക്രുലിലേക്കുള്ള പ്രധാന പാതകളിലെല്ലാം കേന്ദ്ര സേനയെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ടെന്ന് ഉക്രുൽ കലക്ടർ ആശിഷ് ദാസ് പറഞ്ഞു. ഉക്രുലിലേക്കുള്ള പാതയിൽ ആർമി, ബിഎസ്എഫ്, സിആർപിഎഫ് തുടങ്ങി ആയിരത്തിലധികം പേരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തിയതായും കുക്കികളും മെയ്തെയ്കളും ആഘോഷത്തിൽ പങ്കാളികളാകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ആശിഷ് ദാസ് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നാഗാ ഗോത്രത്തിൽപ്പെട്ട സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. അക്രമങ്ങൾക്ക് തുനിഞ്ഞാൽ അടിച്ചമർത്തുമെന്ന് ഇരുവിഭാഗത്തിലെയും നേതാക്കൾക്ക് മുന്നറിയിപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. മണിപ്പുർ കലാപത്തിൽ നിഷ്പക്ഷ നിലപാട് എടുത്തവരാണ് നാഗാ ഗോത്രങ്ങൾ. നാഗാ ഭൂരിപക്ഷ പ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ മെയ്തെയ്കളും കുക്കികളും ധൈര്യപ്പെടില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. മണിപ്പുർ കലാപം അവസാനിപ്പിക്കുന്നതിനായി നാഗാ ഗോത്രവിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശവും നിലവിലുണ്ട്.
∙ സൗന്ദര്യമത്സരം, റോക്ക് ബാൻഡ്, സുക്കു വാലിയിൽ വസന്തം
മേയ് മാസം അവസാനവും ജൂണിന്റെ തുടക്കത്തിലുമാണ് സിറോയ് ലില്ലികൾ മണിപ്പുരിലെ പുൽമേടുകളിൽ പൂക്കുന്നത്. ഏതാനും ദിവസങ്ങൾ മാത്രമാണ് പിങ്കും വെളുപ്പും കലർന്ന പൂക്കളുടെ ആയുസ്സ്. മണിപ്പുരിന്റെ അതിർത്തിയിലുള്ള നാഗാലാൻഡിലെ സുക്കുവിലും ഇതേ സമയത്താണ് സിറോയ് ലില്ലി പൂക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് സുക്കു വാലി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളിലെ പതിവുപോലെ റോക്ക് ബാൻഡുകളുടെ പ്രകടനമാണ് സിറോയ് ലില്ലി ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. ഒപ്പം സൗന്ദര്യമൽസരങ്ങളും മറ്റും. ലില്ലി പൂക്കൾ കാണാനെത്തുന്നവർ സംഗീതപരിപാടികളിൽ പങ്കെടുത്തു മടങ്ങും. ഇത്തവണ മെയ്തെയ് മ്യൂസിക് ബാൻഡുകളുടെ പ്രകടനമുണ്ടെങ്കിലും കുക്കി ബാൻഡുകൾ പങ്കെടുക്കുന്നില്ല.
സിറോയ് ലില്ലി ഫെസ്റ്റിവൽ പൂർത്തിയാകുകയും മെയ്തെയ്കളും കുക്കികളും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്താൽ സംസ്ഥാനത്തെ സമാധാനശ്രമങ്ങളിൽ ഇത് നാഴികക്കല്ലാകും.
ഇന്ത്യയുടെ പല ഭാഗത്തുനിന്നും സിറോയ് ലില്ലി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സഞ്ചാരികൾ മുൻപ് എത്തുമായിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിലും പുറത്തു നിന്നുള്ള സഞ്ചാരികൾ ഇത്തവണയും എത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. സംഘർഷത്തെക്കുറിച്ച് ഭീതിയുള്ളവർക്കായി കേന്ദ്രസേനയുടെ സുരക്ഷയിൽ കോൺവോയ് ഒരുക്കിയിട്ടുണ്ട്. ഉക്രുലിലെ നൂറിലധികം വീടുകൾ താൽക്കാലികമായി ഹോം സ്റ്റേ ആക്കിയിരിക്കുകയാണ്. ഇംഫാലിൽ നിന്നും 80 കിലോമീറ്റർ ദൂരമാണ് ഉക്രുലിലേക്കുള്ളത്. ഇംഫാലിൽ നിന്ന് ഹെലികോപ്റ്റർ സർവീസും ഉണ്ട്. സംസ്ഥാനത്തെ ഏറ്റവും മനോഹര ജില്ല കൂടിയാണ് ശൈത്യകാലത്ത് ചെറിപൂക്കൾ പൂക്കുന്ന ഉക്രുൽ. സംസ്ഥാനത്തിന്റെ വേനൽകാല തലസ്ഥാനമായി ഉക്രുലിനെ പ്രഖ്യാപിക്കാൻ നേരത്തേ സർക്കാർ തീരുമാനമെടുത്തിരുന്നു.
∙ ഫുട്ബോളിനു കഴിയാത്തത് ലില്ലിപ്പൂക്കൾക്കു കഴിയുമോ ?
സിറോയ് ലില്ലി ഫെസ്റ്റിവൽ പൂർത്തിയാകുകയും മെയ്തെയ്കളും കുക്കികളും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്താൽ സംസ്ഥാനത്തെ സമാധാനശ്രമങ്ങളിൽ ഇത് നാഴികക്കല്ലാകും. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണിപ്പോൾ. പൊലീസിൽ നിന്നു കവർന്നെടുത്ത ആയുധങ്ങളിൽ പകുതിയും ഇപ്പോഴും കലാപകാരികളുടെ കൈവശമാണെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വംശീയകലാപത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ല. സംസ്ഥാനം പതുക്കെ നിത്യജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ തുടക്കം കൂടിയായിരിക്കും സിറോയ് ലില്ലി ഫെസ്റ്റിവൽ.
കുക്കികളെയും മെയ്തെയ്കളെയും ഒന്നിച്ച് ഇരുത്തി ചർച്ച നടത്താനുള്ള ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടിരുന്നു. മെയ്തെയ്-കുക്കി എംഎൽഎമാരും സമുദായ നേതാക്കളും ഈ വർഷം ആദ്യം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചർച്ചയിൽ പങ്കെടുത്തതാണ് ഇതിന് മുൻപ് ഇരുവിഭാഗങ്ങളും തമ്മിൽ ഒന്നിച്ചിരുന്ന ഏക സന്ദർഭം. ഡൽഹിയിൽ കുക്കി-മെയ്തെയ് ഫുട്ബോൾ മാച്ചും ഒരു തവണ നടന്നിരുന്നു. മണിപ്പുർ സംസ്ഥാനത്തിനകത്ത് ഇതുവരെ ഇരുവിഭാഗങ്ങളും കഴിഞ്ഞ രണ്ടു വർഷമായി കണ്ടുമുട്ടിയിട്ടില്ല. കുക്കി എംഎൽഎമാർ നിയമസഭാ സമ്മേളനങ്ങളിൽ പോലും സുരക്ഷാപ്രശ്നങ്ങൾമൂലം പങ്കെടുത്തില്ല.