‘സത്യത്തിൽ വിദ്യാർഥികളെ പേടിച്ചാണ് ‘റിസൽട്ട്’ പിറ്റേന്ന് തന്നെ പ്രസിദ്ധീകരിച്ചത്’! തന്ത്രം വെളിപ്പെടുത്തി എംജി ‘സർവകലാശാല’

Mail This Article
സ്റ്റുഡന്റ് സർവീസ് വേഗത്തിലാക്കിയാൽ മാത്രമാണു മാറിയ സാഹചര്യത്തിൽ ഒരു സർവകലാശാലയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കുക, ഈ വാക്കുകൾ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാറിന്റെതാണ്. പഴയ പോലെ എന്നെങ്കിലും പരീക്ഷ നടത്തി എപ്പോഴെങ്കിലും റിസൽട്ട് വരുന്ന രീതിക്കായി കാത്തിരിക്കാൻ വിദ്യാർഥികൾ തയാറല്ല. അവർക്കു വിദേശത്ത് അടക്കം വിവിധ ഓപ്ഷനുകൾ തുറന്നതോടെ സർവകലാശാലകൾ സ്മാർട്ട് ആകേണ്ടി വരുന്നു. ഇത്തരത്തിൽ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് കോട്ടയം എംജി സർവകലാശാല അതിവേഗത്തിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ സർവകലാശാല ഫലം പുറത്തുവിട്ടു. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‍സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മേയ്12ന് പ്രസിദ്ധീകരിച്ചത്. ഈ വർഷം സംസ്ഥാനത്ത് അവസാന വർഷ ബിരുദ ഫലം ആദ്യം പ്രസിദ്ധീകരിച്ചതും എംജി സർവകലാശാലയാണ്. 2023ൽ പരീക്ഷ കഴിഞ്ഞ് 14–ാം ദിവസവും 2024ൽ 10–ാം ദിവസവും