സുഖകരമായ യാത്രാനുഭവം; ദേശീയപാത 66 പണിതീർന്നുകൊണ്ടിരിക്കുമ്പോൾ അതായിരുന്നു കേരളത്തിന്റെ മനസ്സിൽ. എന്നാൽ അതു ഭീതിയുടെ പാതയായി മാറാൻ അധികസമയം വേണ്ടിവന്നില്ല. പാതയുടെ പല ഭാഗങ്ങളിലും വിള്ളലുകൾ, മണ്ണിടിച്ചിൽ, തകർച്ച... മഴക്കാലം കൂടിയെത്തുന്നതോടെ ആശങ്കയുടെ ചക്രവേഗം കൂടുകയാണ്. യഥാർഥത്തില് ഈ റോഡുകളിൽ സംഭവിക്കുന്നത്, സംഭവിക്കുമെന്ന് ജനം ഭയക്കുന്നത് എന്താണ്? ദേശീയപാത 66ലൂടെ സഞ്ചരിച്ച് മനോരമ ഓൺലൈൻ ലേഖകൻ തയാറാക്കിയ റിപ്പോർട്ട്.
ദേശീയപാതയിൽ നന്തി–ചെങ്ങോട്ടുകാവ് ബൈപാസിൽ കുന്ന്യോറമലയിൽ സോയിൽ ലൈനിങ് പൊളിഞ്ഞു വീണ ഭാഗം സംയുക്ത സമരസമിതി ചെയർപഴ്സൻ കെ.എം.സുമതി ചൂണ്ടികാണിക്കുന്നു. (ചിത്രം: സജീഷ് ശങ്കർ / മനോരമ)
Mail This Article
×
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങളിൽ ഏറെ മുന്നിലുള്ളതാണ് എൻഎച്ച് 66 ആറുവരിപ്പാത. മുംബൈ പൻവേൽ മുതൽ കന്യാകുമാരി വരെയാണ് അറുപത്തിയാറാം നമ്പർ ദേശീയപാത അഥവാ എൻഎച്ച് 66 കടന്നുപോകുന്നത്. ഇതിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല കാരോട് വരെ 644 കിലോമീറ്ററാണ് കേരളത്തിൽ. ഈ 644 കി.മീ. 22 റീച്ചുകളാക്കി വിഭജിച്ച് നിർമാണകമ്പനികൾക്ക് നൽകിയാണ് കേരളത്തിലെ ദേശീയപാത വികസനം. ഇതിൽ 17 റീച്ചുകളാണ് പൂർത്തിയാകാൻ ബാക്കി.
ഇതിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി നിർമിക്കുന്ന തലപ്പാടി-ചെങ്കള (39 കി.മീ.), കെഎംസി കൺസ്ട്രക്‌ഷൻസിനു കീഴിലുളള വെങ്ങളം-രാമനാട്ടുകര (കോഴിക്കോട് ബൈപ്പാസ്-28.4 കി.മീ.) ആന്ധ്രപ്രദേശിലെ കെഎൻആർ കൺസ്ട്രക്‌ഷനു കീഴിലുള്ള രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ.), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ.) എന്നീ നാലു റീച്ചുകൾ മഴപെരുക്കുന്ന ജൂണിനു
English Summary:
Collapse of NH 66 in Malappuram: Who is to Blame and Are Other NH Areas in Kerala Also Safe? Investigative Explainer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.