കടല്‍തീരത്തു നമ്മൾ കളിയായി ഉണ്ടാക്കുന്ന ചെറിയ മണൽക്കൂനയ്ക്ക് എത്ര ഭാരം താങ്ങാനാകും? എത്ര കൂമ്പാരമാക്കിയാലും അതിനു മുകളിലൊരു സിമന്റ് ഇഷ്ടിക വച്ചാൽ, മണൽ രണ്ടുഭാഗത്തേക്കും നിരങ്ങിമാറി ഇഷ്ടിക നേരെ താഴേക്കിറങ്ങും. മലപ്പുറം കൂരിയാട്ട് 12.43 മീറ്റർ ഉയരത്തിൽ നിർമിച്ച ദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞുതാഴ്ന്നതിനെ ഇങ്ങനെ ഉപമിക്കാം. അതേസമയം മണലിനൊപ്പം സിമന്റു ചേർത്തു കുഴച്ചുണ്ടാക്കിയ കൂമ്പാരത്തിനു മുകളിൽ ഇഷ്ടിക വച്ചുനോക്കൂ അത് അനങ്ങാതെ അവിടെത്തന്നെയിരിക്കും. ഇങ്ങനെ ഉറപ്പുള്ള അടിത്തട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ അപകടം ഉണ്ടാകില്ലായിരുന്നെന്നാണ് വൻകിട നിർമാണ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുകളിലെ നിർമിതിയുടെ ഭാരം താങ്ങാനാവാതെ, റോഡിന്റെ അടിഭാഗത്തു നിറച്ച മണ്ണ് വശത്തേക്കു മാറിയെന്ന് (സ്ലിപ് ഫെയ്‌ലിയർ) സാരം. ഇതിനെ താങ്ങി പ്രതിരോധിക്കാൻ വശത്തെ മതിലിന് (റീടെയ്‌നിങ് വാൾ) സാധിച്ചില്ലെന്നതും വസ്തുത.

loading
English Summary:

Kooriyad Road Collapse : What are the Reasons Behind The Collapse of the NH 66 Road in Kooriyad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com