അർധരാത്രി ഒറ്റയ്ക്ക് നടന്ന്, മൃതദേഹത്തില്‍ തൊട്ട് പേടിമാറ്റി; എമ്പുരാന് കണ്ടതിന് കാരണമുണ്ട്; എൺപതിലും പിണറായിക്ക് ക്ഷമയുണ്ട്, പക്ഷേ ക്ഷമിക്കില്ല!

Mail This Article
‘‘ഷര്‍ട്ടൂരുന്നത് പോലെ ശൈലി മാറ്റണമെന്ന് പറയുന്നത് മനുഷ്യ സാധ്യമാണോ. ഇനി പിണറായി ശൈലി മാറ്റിയെന്നിരിക്കട്ടെ പോയ വോട്ടുകള്‍ തിരിച്ചുവരുമോ. പിണറായി വിജയന്‍ ഏറെ വര്‍ഷങ്ങളായി രാഷ്ട്രീയത്തിലുള്ള ആളാണ്. അദ്ദേഹത്തിന്റെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്’’. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പിണറായിയുടെ ശൈലീമാറ്റത്തിനായി മുറവിളി ഉയർന്നപ്പോൾ അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. അതേ പിണറായി പിന്നീട് തുടർഭരണം നേടി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണി പരാജയപ്പെട്ടപ്പോൾ ഒരിടത്തും പഴയ ശൈലീ മാറ്റം ചർച്ചയായില്ല. തുടർഭരണത്തിനായുള്ള മനക്കോട്ട കെട്ടി എൽഡിഎഫ് തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാരിന്റെ ക്യാപ്റ്റന് വയസ്സ് 80 തികയുകയാണ്. എൺപത്തിമൂന്നാം വയസ്സിലാണ് വി.എസ്. അച്യുതാനന്ദൻ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്. പിണറായി ആകട്ടെ എൺപതാം വയസ്സിൽ തന്റെ മൂന്നാം സർക്കാരിനായുള്ള കച്ച മുറുക്കുന്നു.