മോദിയുടെ ‘വികസിത’ സ്വപ്നത്തിലേക്ക് ഇനിയെത്ര നാൾ? ജപ്പാനെയും ജർമനിയെയും കടത്തിവെട്ടാൻ ഇന്ത്യൻ ജിഡിപി; ജീവിതനിലവാരമോ?

Mail This Article
ജിഡിപിയുടെ (GDP- Gross Domestic Product) മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ജപ്പാനെ മറികടന്നിട്ടില്ല, എന്നാൽ 2025ൽതന്നെ മറികടക്കുമെന്ന് വിശദീകരിച്ച് നിതി ആയോഗ് അംഗമായ അരവിന്ദ് വിർമാനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചിലർ ജപ്പാനെ ജിഡിപിയിൽ മറികടന്നാലും ആളോഹരി വരുമാനത്തിൽ (per capita income) ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വാദവുമായി സമൂഹമാധ്യമങ്ങളിലും മറ്റും കളംനിറഞ്ഞിട്ടുമുണ്ട്. 2014ൽ മൊത്ത ആഭ്യന്തര ഉൽപാദന (GDP) മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം 10 ആയിരുന്നു. തുടർന്ന് 10 വർഷത്തിനിടെ ഇന്ത്യ മറികടന്നത് ബ്രസീൽ, കാനഡ, ഇറ്റലി, ഫ്രാൻസ്, റഷ്യ, യുകെ എന്നീ വമ്പന്മാരെ. നിലവിൽ 3.9 ലക്ഷം കോടി (ട്രില്യൻ) ഡോളർ മൂല്യവുമായി ഇന്ത്യ 5-ാം സ്ഥാനത്തും 4.02 ട്രില്യൻ ഡോളർ മൂല്യവുമായി ജപ്പാൻ 4-ാം സ്ഥാനത്തുമാണ്. 2025ന്റെ അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് രാജ്യാന്തര നാണയനിധി (IMF) പറഞ്ഞത്. അതായത്, ഇന്ത്യയുടെ ജിഡിപി മൂല്യം