മീനല്ല, ശ്രദ്ധിക്കേണ്ടത് കടലിലെ ഈ ഭക്ഷ്യവസ്തുവിനെ; എന്തുകൊണ്ട് കേരള തീരത്തെ മീൻ സുരക്ഷിതം?

Mail This Article
1912 ഏപ്രിൽ 15ന് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്കു മറഞ്ഞ ടൈറ്റാനിക് എന്ന കപ്പലിനെ തേടി ഒട്ടേറെ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. നിലവിൽ ഏകദേശം 12,500 അടി താഴെയാണ് ടൈറ്റാനിക് വിശ്രമംകൊള്ളുന്നത്. ഈ ഭീമൻ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അന്തർവാഹിനിയിലും പ്രത്യേക യാനങ്ങളിലും പോകുന്നതിന് പ്രത്യേക പാക്കേജ്ഡ് ടൂറുകൾ വരെയുണ്ട്. അത്തരത്തിൽ 2023ൽ യാത്ര പോയ ടൈറ്റൻ എന്ന യാനം പൊട്ടിത്തെറിച്ച് യാത്രികരെല്ലാം മരിച്ചത് വൻ വാർത്തയായിരുന്നു. അറ്റ്‌ലാന്റിക്കിൽ മാത്രമല്ല ഇങ്ങിവിടെ അറബിക്കടലിലും കപ്പലുകൾ മുങ്ങിയിട്ടുണ്ട്. അതിൽത്തന്നെ തിരുവനന്തപുരം അഞ്ചുതെങ്ങിലെ കപ്പൽപാര് പ്രശസ്തമാണ്. തീരത്തുനിന്ന് ഏകദേശം 9.7 കിലോമീറ്റർ മാറി 43 മീറ്റർ ആഴത്തിലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ വർഷങ്ങൾക്കു മുൻപ് മുങ്ങിയത്. കപ്പലിനോടു ചേർന്ന് ഇപ്പോഴൊരു ആവാസവ്യവസ്ഥതന്നെ രൂപപ്പെട്ടിരിക്കുന്നു.