യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും ബില്ലുകളും അവതരിപ്പിക്കൽ ഇപ്പോഴും തുടരുന്നു. മേയ് അവസാനത്തിലും പുതിയ ബില്ലിനു പിന്നാലെയായിരുന്നു ട്രംപ്. ഇതിനിടെ ട്രംപിന്റെ ഉറ്റസുഹൃത്ത് ഇലോൺ മസ്ക് പിണങ്ങിപ്പോയി. ഡോജിൽനിന്ന് മസ്ക് രാജിവയ്ക്കാൻ കാരണം ട്രംപിന്റെ പുതിയ ബില്ലിൽ കലിപൂണ്ടാണെന്നും നിരീക്ഷകർ പറയുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലാണ് ഇപ്പോൾ മറ്റൊരു വിവാദ വിഷയം. ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തി. ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് മസ്ക് വിമർശിച്ചത്. യുഎസ് രാഷ്ട്രീയ പ്രണയത്തിന്റെ താരജോഡികളായിരുന്ന രണ്ട് സുഹൃത്തുക്കൾക്കിടയിൽ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.

loading
English Summary:

Massive Spending and Tax Cuts: What is in Donald Trump's Controversial Big Beautiful Bill?-Explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com