വിലക്കിന് ട്രംപിനെ സഹായിച്ചത് ആ വിധി; യുഎസിൽനിന്ന് മടങ്ങുക ലക്ഷക്കണക്കിന് പേർ; നഷ്ടമാകുമോ ലോകകപ്പും ഒളിംപിക്സും?

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീവ്ര നയങ്ങളിലൊന്നാണ് കൂട്ട നാടുകടത്തലും യാത്രാ വിലക്കും. ഇതിനു പക്ഷേ ചില നിയമ തടസ്സങ്ങളുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു; മേയ് അവസാന വാരം സുപ്രീംകോടതി ആ തടസ്സങ്ങളെല്ലാം നീക്കിയിരിക്കുന്നു. ഇതെല്ലാം ട്രംപ് എങ്ങനെ നടപ്പിലാക്കുമെന്നതിൽ ജഡ്ജിമാരിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിധി വന്ന് ദിവസങ്ങൾക്കകം 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരൻമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയാണ് ട്രംപ് ലോകത്തെ ഞെട്ടിച്ചത്. പ്രസിഡന്റായുള്ള ആദ്യ കാലയളവിൽ, തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം രാജ്യങ്ങൾക്ക് ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡൻ അധികാരത്തിൽ വന്നതിനു ശേഷമാണ് നീക്കിയത്. ആ നിയന്ത്രണം വീണ്ടും മറ്റൊരു രീതിയിൽ നടപ്പിലാക്കി രാജ്യസുരക്ഷ ശക്തമാക്കാനാണ് ട്രംപിന്റെ നീക്കം. സുപ്രീം കോടതിയുടെ പുതിയ വിധിയുടെ ബലത്തിലാണോ ട്രംപിന്റെ പുതിയ നീക്കം? എന്തായിരുന്നു ആ വിധി? അതെങ്ങനെയാണ് ട്രംപിനു ഗുണകരമായത്? ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്? ഇതിൽ ആർക്കൊക്കെ, ഏതെല്ലാം തരത്തിലുള്ള ഇളവ് ലഭിക്കും? യുഎസിൽ നടക്കാനിരിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാൻ ഈ രാജ്യങ്ങളിൽ നിന്നു വരുന്ന ആരാധകർക്കും കളിക്കാർക്കുമുണ്ടാകുമോ വിലക്ക്?