‘ടണൽ33 ലെ ട്രാക്ക് നിർമാണം വിജയകരമായി. ചരിത്രം പിറന്നിരിക്കുന്നു’– 2024 ഡിസംബർ 13ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിക്കുമ്പോള്‍, അതിനു പിന്നില്‍ ഒരുപാടു നാളത്തെ അധ്വാനത്തിന്റെയും സ്വപ്നങ്ങളുടെയും കഥകളുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം, രാജ്യത്തെ ആദ്യ കേബിൾ റെയിൽപാലം ഇങ്ങനെ ഒരുപിടി എൻജിനീയറിങ് വിസ്മയങ്ങൾ നിറയുന്ന പുതിയ റെയിൽപാതയുടെ കഥയാണിത്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽലിങ്ക് പ്രോജക്ടിന്റെ ഭാഗമായുള്ള പാതയിലൂടെ സഞ്ചരിച്ച് മനോരമ ലേഖകൻ തയാറാക്കിയ റിപ്പോർട്ട്.
ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽലിങ്ക് പ്രൊജക്ടിന്റെ ഭാഗമായുള്ള ചെനാബ് പാലം. റെയിൽവേ മന്ത്രാലയം പുറത്തുവിട്ട ചിത്രം (Photo: X/RailMinIndia)
Mail This Article
×
രാജ്യത്തിന്റെ ഏറ്റവും വടക്കുള്ള റെയിൽവേ സ്റ്റേഷനായ ബാരാമുള്ളയും ഏറ്റവും തെക്കുള്ള കന്യാകുമാരിയും തമ്മിൽ ഒടുവിൽ ‘ബന്ധം’ സ്ഥാപിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ഏതു ഭാഗത്തുനിന്നും കശ്മീർ താഴ്‌വരയിലേക്ക് ട്രെയിൻ സർവീസ് സാധ്യമാകും. അതിനു സഹായിക്കുന്നതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 6ന് ഉദ്ഘാടനം നിർവഹിച്ച ഉധംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽ ലിങ്ക് (യുസിബിആർഎൽ) പ്രോജക്ടും. ഗുഡ്സ് ട്രെയിൻ സർവീസുകൾ കൂടി ആരംഭിച്ചാൽ കശ്മീരിലെ തനത് ഉൽപന്നങ്ങൾ ഇന്ത്യയിൽ എവിടെ വേണമെങ്കിലും അതിവേഗം എത്തിക്കാം, അവിടെനിന്ന് വിദേശത്തേക്കും അയയ്ക്കാം. കശ്മീരിലെ ടൂറിസത്തിനും പുത്തനുണർവാകും ചെനാബ് പാലം ഉൾപ്പെടുന്ന ഈ പ്രോജക്ട്. ചെനാബ് പാലം അടക്കമുള്ള എൻജിനീയറിങ് വിസ്മയങ്ങൾ ഒരുക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമാണ്? ഈ റെയിൽപാത തുറക്കുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെയാണ് ഗുണം ചെയ്യുക? എന്തെല്ലാമാണ് ഈ പ്രോജക്ടിലെ കാഴ്ചകൾ? ശ്രീനഗറിലെ പുതിയ റെയിൽവേ ലൈനിലൂടെ യാത്ര ചെയ്തു മനോരമ ലേഖകൻ തയാറാക്കിയ റിപ്പോർട്ട്.
English Summary:
USBRL Project and the Engineering Marvel of the World's Highest Railway Arch Bridge in Chenab, Jammu and Kashmir - Explained
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.