നിലമ്പൂരിൽ ഉഗ്രൻ ‘ഫയർ എസ്കേപ്’; മുങ്ങിയ കപ്പല്‍ ഇനി എങ്ങനെ ഭീഷണിയാവും? ഇരിക്കും കൊമ്പ് മുറിച്ച് ട്രംപ്– വായിക്കാം ടോപ് 5 പ്രീമിയം വാർത്തകൾ

Mail This Article
മേയ് 24ന് കേരളത്തിന്റെ തീരത്തോടു ചേർന്നുള്ള കടലിൽ എംഎസ്‌സി എൽസ 3 എന്ന കപ്പൽ മുങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മാത്രമാണ് കണ്ടെയ്നറുകളിൽ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുപോയതെന്ന വിവരം ഔദ്യോഗികമായി പുറത്തുവന്നത്. ഒട്ടേറെ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ജനങ്ങളുടെ ആശങ്ക മാറ്റാൻ ഔദ്യോഗികമായി ലഭിച്ച വിവരങ്ങളിലൂടെ ഒട്ടേറെ റിപ്പോർട്ടുകളാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. കപ്പൽ അപകടത്തെ കുറിച്ച് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്നവിധം നൽകിയ ഗ്രാഫിക്സ് സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാൽ ഒരു ഉപതിരഞ്ഞെടുപ്പിനു കൂടി കേരളം വേദിയാവുകയാണ്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് പരീക്ഷണത്തിനുള്ള വേദിയാകുന്നത് എങ്ങനെയാണ്. ഈ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ മുന്നണികളെയും സ്ഥാനാര്‍ഥികൾ അടക്കമുള്ള പാർട്ടി നേതാക്കളെയും എപ്രകാരമാവും മുന്നോട്ടുള്ള ദിനങ്ങളിൽ സ്വാധീനിക്കുക. മറുപടികളും വിശകലനങ്ങളുമായി ഒട്ടേറെ ലേഖനങ്ങളുമായി നിലമ്പൂർ ആവേശത്തിനൊപ്പം പ്രീമിയവും ഒപ്പമുണ്ട്.