സെക്കൻഡ്ഹാൻഡ് കപ്പലുകൾ വാങ്ങി, പുതുക്കി ചരക്കുകപ്പലുകളാക്കിയായിരുന്നു മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) തുടക്കം. ജിയാൻ ലുയിഗി അപോന്റോ എന്ന നാവികന്റെ ദീർഘവീക്ഷണവും കഠിനാധ്വാനവുമാണ് എംഎസ്‌സിയുടെ വളർച്ചയുടെ കാതൽ. ഇന്നു ലോകത്താകമാനം 300 കടൽപാതകളിലായി 900 ചരക്കുകപ്പലുകളാണ് കമ്പനിക്കു വേണ്ടി പ്രവർത്തിക്കുന്നത്. ആഗോള ചരക്കുനീക്കത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന എംഎസ്സി കമ്പനിയുടെ ചരിത്രം സംഭവബഹുലമാണ്. എങ്ങനെയാണ് എംഎസ്സി ഇത്രയേറെ ‘പേരുകേട്ട കമ്പനി’യായി മാറിയത്? ആ ചരിത്രമറിയാം വിശദമായി.
സൈപ്രസിലെ ലിമസോൾ തീരത്ത് എംഎസ്സി കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്സി ജനീവ ചരക്കുകപ്പൽ. (ഫയൽ ചിത്രം: Amir MAKAR / AFP)
Mail This Article
×
ഓളങ്ങളിലൊഴുകുന്ന ‘എം’, അതിനെ താങ്ങിനിർത്തി വെള്ളത്തിനടിയിൽ എസ്, സി എന്നീ രണ്ടക്ഷരങ്ങൾ. കാർഗോ ഷിപ്പിങ് മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) ലോഗോ പോലും കടലിനൊപ്പമാണ് ഒഴുകുന്നത്. അവരുടെ വിജയകരമായ വാണിജ്യയാത്രയുടെ നേർക്കാഴ്ചയെന്നോണം. എംഎസ്‌സിയുടെ ലോഗോയെങ്കിലും കണ്ടിട്ടില്ലാത്തവർ ചുരുക്കമാണ്. കുറഞ്ഞപക്ഷം മലയാളം, തമിഴ് സിനിമകളിൽ തുറമുഖത്തോ ചരക്കു യാഡുകളിലോ നടക്കുന്ന സംഘട്ടനരംഗങ്ങളുടെ പശ്ചാത്തലത്തിലുള്ള ചരക്ക് കണ്ടെയ്നറുകളിൽ ഒന്നിലെങ്കിലും എംഎസ്‍സി എന്ന മുദ്രണമുണ്ടാകും.
മലയാളികളുടെ മനസ്സിലേക്ക് ആ മൂന്നക്ഷരങ്ങള്‍ വീണ്ടുമെത്തി, മേയ് 24ന്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ‘എംഎസ്‌സി എൽസ 3’ ചരക്കുകപ്പൽ മുങ്ങിയത് അന്നാണ്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും കടലിൽ പതിച്ചതോടെ എംഎസ്‌സി എന്നത് ആശങ്കയുടെ മറ്റൊരു പേരായി മലയാളികൾക്ക്. ഇതിനിടെ ലോകത്തിലെ എറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‌സി ഐറിന ജൂൺ 9നു രാവിലെ ഒൻപതോടെ രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ടത് എംഎസ്‌സിയെ കേരളവുമായി കൂടുതൽ ‘അടുപ്പിച്ചു’.
മുൻപു വിഴിഞ്ഞത്തെത്തിയ മിഷേൽ
English Summary:
Mediterranean Shipping Company (MSC) Is The World's Largest Container Shipping Company, Known For Its Extensive Global Network And Large Fleet Of Vessels. The History And Excellence Of The Company And Details Of Accidents Faced By MSC Ships Are Described In This Article.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.