ചന്ദ്രയാന്റെ 20 ഇരട്ടി ചെലവ്; ഭൂമിയെ മുഴുവൻ ‘വലയിലാക്കാൻ’ ഇന്ത്യ– നാസ ‘നൈസർ’; എല്ലാം മുൻകൂട്ടി അറിയാൻ ആകാശത്ത് അദ്ഭുത യന്ത്രക്കൈ

Mail This Article
ഇന്ത്യ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തിയ മൂന്നാം ചന്ദ്രയാൻ ദൗത്യത്തിന്റെ 20 ഇരട്ടി ചെലവിൽ ഒരു ഉപഗ്രഹം! 2025 ജൂണിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിക്കുമെന്നു പ്രതീക്ഷിക്കുന്ന ‘നൈസർ’ എന്ന ഉപഗ്രഹത്തിന്റെ ആകെ വിക്ഷേപണ ചെലവ് ഏകദേശം 12,000 കോടി രൂപയാണ്. ഏകദേശം 615 കോടി രൂപ ചെലവിൽ ചന്ദ്രനിൽ ചെന്നിറങ്ങുകയും 450 കോടി രൂപ ചെലവിൽ ചൊവ്വാ യാത്ര നടത്തുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യത്തിനു വേണ്ടി ഇതുവരെ കണക്കാക്കിയ ചെലവ് 10,000 കോടി രൂപയാണ്. എന്നിട്ടും കേവലം ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഇത്രയും വലിയ തുകയോ? ഇന്ത്യയുടെ ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ചേർന്നു വികസിപ്പിച്ച ‘നാസ– ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ’ അഥവാ ‘നൈസർ (NASA-ISRO Synthetic Aperture Radar -NISAR)’ ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ഭ്രമണപഥം നോക്കി പായാൻ കാത്തിരിക്കുന്നത്. കുട്ടനാട്ടിലെ പാടശേഖരത്തിൽ വിതച്ച നെൽവിത്ത് മുളച്ചു തുടങ്ങുന്നതു മുതൽ ഓരോ ഘട്ടത്തിലും അതിന്റെ വളർച്ചയും കതിരിടലും മണ്ണിലെ ഈർപ്പവും ചെടിയുടെ ആരോഗ്യവും ഉൾപ്പെടെയുള്ള വിവരങ്ങൾ കർഷകർക്ക് അപ്പപ്പോൾ ലഭിച്ചാൽ എന്താണു ഗുണം? എത്ര വിളവ് ആ കൃഷിയിൽനിന്നു ലഭിക്കും എന്നു കൂടി അറിഞ്ഞാലോ? നൈസർ ഉപഗ്രഹത്തിലെ