പൈലറ്റിന്റെ കൈ തട്ടി നിയന്ത്രണം നിലച്ചു, അന്ന് ബ്ലാക്ക് ബോക്സ് വിവരങ്ങളും ‘മുക്കി’; ക്വാളിറ്റി എൻജിനീയർ പറഞ്ഞ ആ വിടവും ബോയിങ് ഒളിപ്പിച്ചോ?

Mail This Article
അഹമ്മദാബാദ് ദുരന്തത്തോടെ വീണ്ടും പ്രതിക്കൂട്ടിലേക്കു പോകുകയാണ് ബോയിങ് കമ്പനി. ഇത് ആദ്യമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ബോയിങ്ങിനു ശനിദശയാണ്. ബോയിങ് മുൻ എൻജിനീയർമാരായ സാം സാലെപോർ, റിച്ചഡ് ക്യുവസ് എന്നിവർ ബോയിങ് 787, 777 വിമാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് 2024ൽ പറഞ്ഞതും തുടർന്ന് അമേരിക്കയിൽ നടക്കുന്ന നിയമയുദ്ധവും ഇപ്പോൾ ചർച്ച ചെയ്യേണ്ടതാണ്. അതുപോലെത്തന്നെ അഹമ്മദാബാദ് അപകടവും. 2024ൽ ഡ്രീംലൈനർ 787-9 വിമാനത്തിനു സംഭവിച്ച അപകടവും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും ഇപ്പോള്‍ സജീവമാകുകയാണ്. 2024 മാർച്ച് 11ന് സിഡ്നിയിൽനിന്ന് ന്യൂസീലൻഡിലെ ഓക്‌ലൻഡ് വഴി ചിലെ തലസ്ഥാനമായ സാൻറിയാഗോയിലേയ്ക്കു പറക്കുകയായിരുന്ന ലതാം എയർലൈൻസ് വിമാനം ആകാശത്തുവച്ച് 300 അടി താഴേയ്ക്ക് പതിച്ചു. 41,000 അടി മുകളിൽവച്ചായിരുന്നു ഇത്. പക്ഷേ പെട്ടെന്ന് സമനില വീണ്ടെടുത്ത് വിമാനം ലക്ഷ്യത്തിലെത്തി. ഓക്‌ലൻഡിൽ യാത്ര അവസാനിപ്പിക്കുകയാണ് ചെയ്തത്. ആളപായമുണ്ടായില്ലെങ്കിലും 263 യാത്രക്കാരിൽ 50 പേർക്ക് സാരമായി പരുക്കേറ്റു. പൈലറ്റിന്റെ സീറ്റ് മാറിപ്പോയപ്പോൾ അറിയാതെ റോക്കർ സ്വിച്ചിൽ കൈ വീഴുകയും കോക് പിറ്റിലെ എല്ലാ നിയന്ത്രണ സംവിധാനങ്ങളും നിലയ്ക്കുകയും ചെയ്തു എന്നായിരുന്നു ബോയിങ് വിശദീകരിച്ചത്. എന്തുകൊണ്ടോ ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്ന് വിമാനം