പലസ്തീൻ പ്രശ്നമാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള ശത്രുതയുടെ ഒരു അടിസ്ഥാനം. ഇസ്രയേൽ രൂപീകരണകാലം മുതൽ ദശകങ്ങൾ ഈ വിഷയത്തിൽ അറബ്‌ രാജ്യങ്ങളും ഇസ്രയേലും സംഘർഷത്തിലായിരുന്നു. മധ്യപൂർവദേശം കൈവിട്ടുപോകാതിരിക്കാൻ യുഎസ്‌-യൂറോപ്യൻ ശക്തികൾ ചേർന്ന് ഇസ്രയേൽ പലസ്തീൻ മണ്ണിൽകൊണ്ടു സ്ഥാപിച്ചു. ഇതോടെ പശ്ചിമേഷ്യ വൻശക്തികൾക്ക്‌ എന്നും ചീട്ടിറക്കാനുള്ള ഒരു തന്ത്രപ്രധാന മേഖലയായി. പലസ്തീൻ വിഷയത്തിൽ ഇസ്രയേലുമായി യുദ്ധം ചെയ്ത ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഒടുവിൽ അവരുമായി രമ്യതയിലായി, സമാധാന ഉടമ്പടികളിൽ ഏർപ്പെട്ടു. യുഎഇ അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങൾ യുഎസ് സമ്മർദങ്ങൾക്കു വഴങ്ങിയും ബിസിനസ് താൽപര്യങ്ങൾക്കുവേണ്ടിയും ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയും ഈ വഴിക്കുതന്നെയാണെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ മടിച്ചുനിൽക്കുകയാണ്. സിറിയയിലെ ഇറാൻ പിന്തുണയുള്ള ബഷാർ അൽ അസദ് ഭരണകൂടമായിരുന്നു മേഖലയിൽ മറ്റൊരു മുഖ്യ ഇസ്രയേൽവിരുദ്ധ ശക്തി.

loading
English Summary:

Iran-Israel Conflict: Explaining the Reasons Behind the Increasing Tension in Middle East Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com