വൈകിച്ചിട്ടും മോദിയുടെ 'ആറാം വരവ്' തടയാനായില്ല; കാർണി പറഞ്ഞു ഇന്ത്യ ഇല്ലാതെ എങ്ങനെ? ജി7ൽ കാണാം 'മെലഡി' മുതൽ 'പകരച്ചുങ്കം' വരെ

Mail This Article
×
ക്ഷണിക്കാത്ത വിവാഹത്തിൽ ഒരിക്കലും പങ്കെടുക്കരുത്, ഇതാണ് നാട്ടുനടപ്പ്. പക്ഷേ അവസാന മണിക്കൂറിൽ ക്ഷണം ലഭിച്ചാൽ എന്തു ചെയ്യും? ലോകത്തിലെ സമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മ, ജി7ൽ നിന്നും ഇക്കുറി ഇത്തരമൊരു ക്ഷണമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കനനാസ്കിസിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ഉച്ചകോടിക്ക് കേവലം ഒൻപത് ദിവസങ്ങൾ ശേഷിക്കുമ്പോഴാണ് (ജൂൺ 6, വെള്ളിയാഴ്ച) ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ പിഎംഒ ഓഫിസിൽ കാനഡ പ്രധാനമന്ത്രിയുടെ വിളിയെത്തിയത്. വൈകി ക്ഷണം ലഭിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പും നൽകി. ഇതോടെ ഇന്ത്യയെ ജി7ലേക്ക് കാനഡ ക്ഷണിച്ചില്ലെന്ന ചർച്ച പുതുചോദ്യങ്ങൾ കൈയ്യടക്കി.
English Summary:
Why is Modi attending the G7 Summit despite the delayed invitation from Canada? Explaining Why Modi's Presence Is Essential in G7
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.