വർധിച്ച ജനപ്രീതി മൂലം 12 വർഷം ഷോ തുടർന്നു, ആകെ 1000 എപ്പിസോഡ്. നേടിയ കാണികളെ ഗാരി പുതുതായി തുടങ്ങിയ ഡിജിറ്റൽ/ കോൺടന്റ് മാർക്കറ്റിങ് ബിസിനസിലേക്ക് പറിച്ചു നട്ടു. വീഞ്ഞു കച്ചവടം അവസാനിപ്പിച്ച് മറ്റൊരു കമ്പനി തുടങ്ങി- ബിസിനസ് കോച്ചിങ്, കീനോട്ട് സ്പീക്കിങ്, കോർപറേറ്റ് ഭീമന്മാരുടെ സോഷ്യൽ മീഡിയ മാനേജ്‌മെന്റ്. ഇപ്പോൾ മില്യനെയർ, യുവ സംരഭകരുടെ രോമാഞ്ചം. ഒരു വൈൻ ബോട്ടിലിൽ നിന്നുമാണ് ഗാരി വെയ്നർചക്ക് കച്ചവട സാമ്രാജ്യം പടുത്തുയർത്തിയത്. പഴയൊരു ബ്ലോഗ് പോസ്റ്റിൽ വീഞ്ഞ് രുചിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചിത്രസഹിതം വിവരിച്ചിട്ടുണ്ട് അദ്ദേഹം. മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം- നിറം, മണം, വികാരം. വീഞ്ഞു രുചിക്കുന്നത് ജീവിതലക്ഷ്യമായി സ്വീകരിച്ച ഒരു കൂട്ടം ആളുകളുണ്ട്. രുചിച്ചുനോക്കി വീഞ്ഞിന്റെ ‘ജന്മസ്ഥലം’പോലും കൃത്യമായി പ്രവചിച്ചുകളയുന്നവർ!
HIGHLIGHTS
- ചില്ലുഗ്ലാസിൽനിറച്ച വീഞ്ഞ് വായിലേക്കു നുകരുന്നത് ഒരു കലയാണോ? വീഞ്ഞു രുചിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? വീഞ്ഞു രുചിച്ചുനോക്കുന്നത് ജീവിതലക്ഷ്യമായി സ്വീകരിച്ച ഒരു കൂട്ടം ആളുകളെ അറിയാമോ?