സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ റിച്ചഡ് സ്റ്റാൾമാന്റെ ആരാധകനായിരുന്നു ബെർണേഴ്സ്–ലീ. വെബ്സൈറ്റ് ടെക്നോളജിക്ക് പേറ്റന്റ് എടുക്കാമെന്ന് നിർദേശിച്ച സേണിനെക്കൊണ്ട് അത് സൗജന്യമായി പൊതുജനത്തിന് ലഭ്യമാക്കാനുള്ള കരാറുകളിൽ ബെർണേഴ്സ്–ലീ ഒപ്പുവെപ്പിച്ചു. അതായത് നിലവിൽ വെബ്ബിലൂടെ ലഭിക്കുന്ന ആയിരക്കണക്കിന് സേവനങ്ങൾക്കും വെബ്സൈറ്റുകൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.
HIGHLIGHTS
- വേൾഡ് വൈഡ് വെബും ഇന്റർനെറ്റും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണകൂടങ്ങളുടെ കൂടി സഹായത്തോടെയുള്ള ഹാക്കിങ്, സൈബർ ആക്രമണം, പരസ്യാധിഷ്ഠിത വരുമാന രീതികൾ, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രസ്വഭാവമുള്ള– ധ്രുവീകരിക്കപ്പെട്ട ചർച്ചകൾ എന്നിവയാണെന്ന് പൊതുജനത്തിന് വെബ് തുറന്നു നൽകിയതിന്റെ 30–ാം വാർഷികത്തിൽ തുറന്ന കത്തിലൂടെ ബെർണേഴ്സ്–ലീ പറഞ്ഞിട്ടുണ്ട്