കമ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് വിട പറഞ്ഞിട്ട് കാൽനൂറ്റാണ്ടു പിന്നിടുകയാണ്. 1909 ജൂൺ 13നു ജനിച്ച അദ്ദേഹം അന്തരിച്ചത് 1998 മാർച്ച് 19ന്. ഇഎംഎസ് ഇല്ലാതെ 25 വർഷം കടന്നു പോയിരിക്കുന്നു. കഴിഞ്ഞുപോയ കാൽനൂറ്റാണ്ടിന്റെ പാഠങ്ങൾ എന്തൊക്കെയാണ്? ഇഎംഎസിന്റെ ജീവചരിത്രകാരനും മുതിർന്ന പത്രപ്രവർത്തകനുമായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ സംസാരിക്കുകയാണ്. ‘എന്റേതായ കാരണങ്ങളാൽ കഴിഞ്ഞ 3 വർഷമായി മാധ്യമങ്ങളിൽ ഞാൻ പ്രതികരിക്കാറില്ല. മലയാള മനോരമ ആവശ്യപ്പെടുന്നത് ഇഎംഎസുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടു മാത്രമാണിപ്പോൾ പ്രതികരിക്കുന്നത്. അത് എന്റെ ബാധ്യതയാണെന്നു ഞാൻ കരുതുന്നു’– എന്ന വാക്കുകളോടെയാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന് സംസാരിച്ചു തുടങ്ങിയത്. എന്നാൽ ഇഎംഎസ് എന്ന വ്യക്തിക്കുമപ്പുറത്തേക്കും ഈ അഭിമുഖം യാത്ര ചെയ്യുന്നു. അതിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയമുണ്ട്, കേരള രാഷ്ട്രീയത്തിലെ അപചയങ്ങളുണ്ട്, ഇഎംഎസ് മുന്നോട്ടു വച്ച ആശയങ്ങളെ സ്വന്തം പാർട്ടിതന്നെ അട്ടിമറിക്കുന്നത് എങ്ങനെ എന്നും വിശദീകരിക്കുന്നുണ്ട്. പിണറായി സർക്കാരിനെ ഇഎംഎസ് ഭരണകാലവുമായി താരമത്യം ചെയ്യാനാകുമോ? പുതിയ കാലത്ത് ഇഎംഎസ് പ്രസക്തമാകുന്നത് എങ്ങനെയായിരിക്കും? ഇഎംഎസിന്റെ നിലപാടുകൾ ഇന്നത്തെ സാഹചര്യത്തിൽ എത്രമാത്രം പ്രസക്തമാണ്? തുടങ്ങിയ ചോദ്യങ്ങൾക്കും വിശദമായ മറുപടി നൽകുകയാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്.
HIGHLIGHTS
- ‘‘ജനം തിരഞ്ഞെടുത്തയച്ച പ്രതിപക്ഷത്തെ അടിച്ചും ചവിട്ടിയും എല്ലൊടിക്കുന്നതും കലാപകാരികളെന്നു മുദ്രകുത്തി കേസെടുക്കുന്നതും കൂവിവിളിച്ചു നിശബ്ദമാക്കുന്നതും നാം ഇപ്പോൾ കാണുന്നു’’– ഇഎംഎസ് സർക്കാറിന്റെ തുടർച്ചയുടെ പേരിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് അധികാരത്തിലേറിയ സർക്കാരിന്റെ ഭാഗത്തുനിന്നാണ് ഈ നീക്കം. കേന്ദ്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. മാറിയ ഇക്കാലത്ത് ഇഎംഎസ് പ്രസക്തമാകുന്നത് എങ്ങനെയായിരിക്കും?