ശ്രേയസ് അയ്യരില്ലാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഋഷഭ് പന്തില്ലാതെ ഡൽഹി ക്യാപിറ്റൽസ്, ജസ്പ്രീത് ബുമ്രയില്ലാതെ മുംബൈ ഇന്ത്യൻസ്. പരുക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിന്റെ തളർച്ചയിൽ ചില ഫ്രാഞ്ചൈസികൾ. കന്നി ഐപിഎല്ലിന് 17.50 കോടിയുടെ കനത്തിലെത്തുന്ന കാമറൻ ഗ്രീനും (മുംബൈ) 13.50 കോടിയുടെ പവറിൽ ഹാരി ബ്രൂക്കും (ഹൈദരാബാദ്) തകർപ്പൻ അടികൾക്ക് തയാറെടുത്തുനിൽക്കുന്നു. ഒക്ടോബർ മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിലേക്കുള്ള വാതിൽ മലർക്കെ തുറന്നിട്ട് ടീമുകൾ. ഫേവറിറ്റുകളെ ഇനി ഐപിഎൽ നിശ്ചയിക്കും. കിട്ടിയ അവസരം മുതലെടുക്കാനൊരുങ്ങി സഞ്ജു സാംസൺ മുതൽ രവി ബിഷ്ണോയ് വരെയുള്ള താരങ്ങളുടെ നീണ്ടനിരയുണ്ട്. പുതിയ നിയമങ്ങളോടെയെത്തുന്ന 2023 സീസണിൽ അതിജീവനം എങ്ങനെ? സീനിയേഴ്സിനെ കടത്തിവെട്ടുമോ യൂത്തൻമാർ? കണ്ണുവയ്ക്കേണ്ട പ്രമുഖ താരങ്ങൾ ആരൊക്കെ? ബാറ്റിങ് വെടിക്കെട്ടിനുമപ്പുറം പന്തു കുത്തിത്തിരിയുന്ന വിക്കറ്റുകളിൽ ടീമുകൾ എങ്ങനെ കളി തിരിക്കും? മനോരമ ഓൺലൈൻ ഐപിഎൽ സ്പെഷൽ പോഡ്കാസ്റ്റിൽ വിലയിരുത്തുന്നു മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാനും... താഴെ ക്ലിക്ക് ചെയ്തു കേൾക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com