യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കു വർധനവിൽ പ്രതീക്ഷയർപ്പിച്ച് ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) അറ്റവിൽപ്പനക്കാരായി മാറിയത് ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച മാത്രം 4643.05 കോടി രൂപയാണ് എഫ്ഐഐകൾ വിപണിയിൽനിന്ന് പിൻവലിച്ചത്. ഇതിൽ കഴിഞ്ഞാഴ്ച്ചത്തെ അവസാന വ്യാപാര‌ ദിനത്തിൽ മാത്രം പിൻവലിച്ചത് 2116.76 കോടി രൂപ. തുടർച്ചയായ മൂന്നാഴ്ച നേട്ടത്തിലവസാനിച്ച വിപണി കഴിഞ്ഞാഴ്ച ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 775.94 പോയിന്റ് നഷ്ടത്തിൽ (1.28%) 59,655.06ലും നിഫ്റ്റി 204 പോയിന്റ് ഇടിഞ്ഞ് (1.14%) 17,624ലും വ്യാപാരം അവസാനിപ്പിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com