Premium

ഇനി പൊളിറ്റിക്കൽ ഗെയിമിലെ അടുത്ത ലെവൽ; വരുമോ രാഹുലിന്റെ രണ്ടാം ജോഡോ യാത്ര?

HIGHLIGHTS
  • രാഹുലിനെ എതിർപക്ഷം ഭയക്കുന്നുണ്ടോ, രാഷ്ട്രീയ വെല്ലുവിളികൾ രാഹുൽ എങ്ങനെ നേരിടും?
  • ദീർഘകാലം മലയാള മനോരമ ഡൽഹി ബ്യൂറോയിൽ ലേഖകനായിരുന്ന മനോരമ ബുക്സ്, മനോരമ ഇയർബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് വിലയിരുത്തുന്നു
Rahul Gandhi
രാഹുൽ ഗാന്ധി (Photo by Money SHARMA / AFP)
SHARE

രാഹുൽ ഗാന്ധി നമ്മെ ഇടയ്ക്കിടെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ചിലപ്പോൾ സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിയിട്ടും അവസരത്തിനൊത്ത് ഉയരാത്തതിന്റെ പേരിൽ. ചിലപ്പോൾ പ്രകടമായ മനുഷ്യത്വത്തിന്റെ പേരിൽ. ചിലപ്പോൾ രാഷ്ട്രീയ വിവരക്കേടിന്റെ പേരിൽ. ചിലപ്പോൾ ത്യാഗസന്നദ്ധതയുടെ പേരിലും ‘താനും പ്രതിപക്ഷവും ഇവിടെയുണ്ട്’ എന്നു പൊതുസമൂഹത്തിനു നൽകുന്ന പ്രതീക്ഷയുടെ പേരിലും. പല ഘട്ടങ്ങളുള്ള പൊളിറ്റിക്കൽ ഗെയിമിലെ ആദ്യ ഘട്ടംകൊണ്ട് രാഹുൽ ഗാന്ധി തൃപ്തിപ്പെടാൻ കാരണമെന്താണ് എന്ന ചോദ്യത്തിനു മറുപടിയില്ലാതെ ഏറെ നാളായി വിഷമിക്കുകയായിരുന്നു നമ്മൾ. സ്വാഭാവികമായ അടുത്ത ലെവലിലേക്കു കടക്കാനൊരു മടി. അടുത്ത ടാസ്കിനു മുൻപ് ‘ഇത്ര മതി’ എന്ന ചാഞ്ചല്യം. പൊളിറ്റിക്കൽ ഗെയിമിന്റെ അടുത്ത ലെവലിന് വീണ്ടും അരങ്ങൊരുങ്ങുമ്പോൾ രാഹുൽ തയാറാണോ? ഭാരത് ജോഡോ യാത്രയിലൂടെ സ്വയം തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി, എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിലൂട‌െ, കൈവന്ന സുവർണാവസരം വിനിയോഗിക്കാൻ പ്രാപ്തനായോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS