‘നല്ല കാര്യങ്ങളിൽ പ്രേമമുണ്ടാകണം നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം’ ഈ വരികൾ ക്ലാസു തുടങ്ങുന്നതിനു മുൻപ് കുട്ടികളെല്ലാം ചേർന്നു ചൊല്ലണമെന്നു നിർബന്ധമായിരുന്നു. പണ്ട് പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ കാര്യമാണ്. മഹാകവി പന്തളം കേരളവർമ രചിച്ച സുപ്രസിദ്ധമായ ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നു തുടങ്ങുന്ന അതിലളിതമായ പ്രാർഥനാഗാനത്തിലെ വരികൾ. അവ ചൊല്ലിയവരെല്ലാം സദ്ഗുണസമ്പന്നരായി വളർന്നോയെന്ന ചോദ്യം നിൽക്കട്ടെ. നന്മയെന്ന ആദർശം ഉണ്ടെന്നെങ്കിലും കുട്ടികളെന്നല്ല, മുതിർന്നവരും വല്ലപ്പോഴും ഓർക്കുന്നത് ആർക്കും ദോഷം ചെയ്യില്ലല്ലോ. മനുഷ്യമനസ്സിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുക സ്വാഭാവികമാണെന്ന തിരിച്ചറിവുണ്ടെങ്കിൽ, ഇടയ്ക്കെങ്കിലും വിവേകത്തിന്റെ ചൂലെടുത്ത് അവയെ അടിച്ചുകളയുന്നതിനെക്കുറിച്ച് ചിന്തിക്കാനും അങ്ങനെ ചെയ്യാനും സാധ്യതയുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com