ലോക വനിതാ ടെന്നിസ് ചരിത്രത്തിൽ തങ്കലിപികളിലെഴുതേണ്ട പേരാണ് ‘മാർട്ടിന നവരത്‌ലോവ’. 18 സിംഗിൾസ്, 31 വനിതാ ഡബിൾസ്, 10 മിക്സ്ഡ് ഡബിൾസ് അടക്കം 59 ഗ്രാൻഡ് സ്‌ലാം ടൈറ്റിലുകൾ. 332 ആഴ്ച ലോകത്തിലെ ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം. 1956ൽ ചെക്കോസ്ലോവാക്യയിൽ ജനിച്ച്, പിന്നീട് യൂഎസ് പൗരത്വം സ്വീകരിച്ച മാർട്ടിന, 1974 ൽ 18 ാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് നേടി ഗ്രാൻഡ് സ്‌ലാം യാത്രയ്ക്കു തുടക്കം കുറിച്ചു. 50–ാം വയസ്സിനോടടുത്ത് 2006 ൽ യുഎസ് ഓപ്പൺ മിക്സ്ഡ് ഡബിൾസ് നേടുംവരെ 32 വർഷത്തോളം ആ വിജയഘോഷയാത്ര തുടർന്നു. വിസ്മയകരമായ ജീവിതവിജയത്തിന്റെ ശാശ്വതദൃഷ്ടാന്തം. അവർ ഏർപ്പെട്ട മേഖലയിലെ വൻ നേട്ടങ്ങൾ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com