ക്യാപ്റ്റൻസി ഏറ്റെടുത്ത രണ്ടാം വർഷം തന്നെ ടീമിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസന്റെ കീഴിൽ ഇനിയങ്ങോട്ടുള്ള കാലം രാജസ്ഥാന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്കാണ് ഈ സീസണിൽ തിരിച്ചടിയേറ്റത്. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ എം.എസ്.ധോണിയോടു പോലും പലപ്പോഴും സ‍ഞ്ജുവിനെ ഉപമിച്ചവരുണ്ട്. തോൽവി ഉറപ്പിച്ച പല മത്സരങ്ങളിലും നിർണായക തീരുമാനങ്ങളിലൂടെ സ‍ഞ്ജു ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുമുണ്ട്. എന്നാൽ ഈ സീസണിൽ‌ തൊട്ടതെല്ലാം പിഴയ്ക്കുന്ന സഞ്ജുവിനെയാണ് ആരാധകർ കണ്ടത്. ടീം സിലക്‌ഷൻ, ബാറ്റിങ് ഓർ‍ഡർ, ബോളർമാരുടെ റൊട്ടേഷൻ, ഫീൽഡ് പ്ലേസ്മെന്റ് തുടങ്ങി പലകാര്യങ്ങളിലും സ‍ഞ്ജുവിന്റെ തീരുമാനങ്ങൾ പിഴച്ചു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com