ഹീറോയിൽനിന്നു വില്ലനിലേക്കും ‘ലോകതോൽവി’യിൽനിന്ന് നായകനിലേക്കും കളിക്കാരെ എത്തിക്കുന്നതു കൂടിയായി ഇത്തവണത്തെ ഐപിഎൽ ടൂർണമെന്റ്. ഫ്ലാഷ് ബാക്കിൽനിന്ന് തുടങ്ങാം. 2018 ൽ കൊളംബോയിൽ നടന്ന നിദാഹാസ് ട്രോഫി ട്വന്റി 20 ഫൈനൽ. രണ്ടു തമിഴ്നാട് താരങ്ങൾക്ക് ജന്മത്ത് മറക്കാനാകില്ല, ബംഗ്ലദേശിനെതിരായ ഈ കലാശക്കളി. കളി തീർന്നപ്പോഴേക്കും ഒരാൾ ഹീറോയായിക്കഴിഞ്ഞിരുന്നു. രണ്ടാമൻ കരിയറിലെ ആദ്യ ഇന്നിങ്സിൽ തന്നെ ‘പ്രഷർ കുക്കർ’ സാഹചര്യത്തിലേക്ക് എറിയപ്പെടാൻ വിധിക്കപ്പെട്ടവൻ
HIGHLIGHTS
- ലോകകപ്പ് വർഷമാണ്. ട്വന്റി 20യിലെ പ്രകടനം നോക്കി ടെസ്റ്റിൽവരെ ആളെയെടുക്കുന്ന ടീമാണ് ഇന്ത്യ. പഴയപോലെ തന്നെ ഇപ്പോഴും നാലാം നമ്പറിൽ സ്ഥിരക്കാരനില്ല. വീണ്ടും വിജയ് ശങ്കറിനായി ലഡു പൊട്ടുമോയെന്ന് കണ്ടറിയാം. ക്രിക്കറ്റർ, പാർട് ടൈം കമന്റേറ്റർ എന്ന ദിനേഷ് കാർത്തിക്കിന്റെ ബയോ ഫുൾ ടൈം കമന്റേറ്റർ എന്നാക്കി മാറ്റാൻ സമയമായെന്നാണ് ആരാധകർ പറയുന്നത്.