കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നൽകുന്നത് വലിയ സന്ദേശമാണ്. ഹൈന്ദവ വർഗീയ ഫാഷിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങ് തകർക്കുന്ന പ്രതിവിപ്ലവമുന്നേറ്റത്തെ തടഞ്ഞുനിർത്താൻ മതേതര– ജനാധിപത്യ ഇന്ത്യയ്ക്ക് ആകുമെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും വലുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ് സാധ്യമല്ലെന്നും കർണാടക തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.
HIGHLIGHTS
- ‘‘കർണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ പുനർവിചിന്തനം നടത്തേണ്ട ചില കാര്യങ്ങളുണ്ട്, സിപിഎമ്മുമായുള്ള ബന്ധവും പാർട്ടിയുടെ നിലനിൽപ്പും ഉൾപ്പെടെയുണ്ട് അതിൽ’’– ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായ ഡോ. അജയകുമാർ കോടോത്ത് എഴുതുന്നു...