2012 ജനുവരി 13ന് ഉണ്ടായ കപ്പൽച്ചേതത്തിന്റെ കഥ കേൾക്കുക. കോസ്റ്റ് കോൺകോർഡിയ എന്ന യാത്രക്കപ്പൽ ഇറ്റലിക്കടുത്തുള്ള ഗിഗ്ലിയോ ദ്വീപിന്റെ തീരത്തു പാറയിൽ തട്ടിത്തകർന്നു. 32 പേർ മരിച്ചു. 300 യാത്രക്കാരെ മുങ്ങുന്ന കപ്പലിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ട ക്യാപ്റ്റൻ ഫ്രാൻസെസ്കോ സ്കെറ്റിനോയെ നരഹത്യക്കുറ്റത്തിന് 16 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു.
HIGHLIGHTS
- നല്ല ലക്ഷ്യത്തോടെയാണെങ്കിലും ശ്രേഷ്ഠമായതിനെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിച്ച് പലരും വിപരീതഫലം ഉളവാക്കുന്ന രീതിയിൽ വികലമാക്കാറുണ്ട്. മികച്ച ആഹാരം പാകം ചെയ്തുകഴിഞ്ഞ്, അതിൽ വീണ്ടും ചിലതു ചേർത്തു രുചി മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാചകക്കാരുണ്ട്. ഫലം നേർവിപരീതമാകാം.