‘‘വിദ്യാർഥി വിസയിൽ എങ്ങനെയും ബ്രിട്ടനിലെത്തിയാൽ രക്ഷപെടാം. കുടുംബത്തെയും കുട്ടികളെയും കൂടെ കൂട്ടാം. രണ്ടുപേർക്കും പണിയെടുത്ത് ഇഷ്ടംപോലെ പണമുണ്ടാക്കാം പഠനം കഴിഞ്ഞാൻ രണ്ടു വർഷം പിഎസ്ഡബ്ല്യു (പോസ്റ്റ് സ്റ്റഡി വർക്ക് വിസ). ഇനി പഠനം തുടരാൻ താൽപര്യമില്ലെങ്കിൽ വേണമെങ്കിൽ ഇടയ്ക്കു വച്ച് കെയറർ വിസയിലേക്ക് മാറാം.’’ ഇത്തരം വാഗ്ദാനങ്ങളുമായി ഏജന്റുമാർ അടുത്തു കൂടുമ്പോൾ തിരിച്ചറിയണം. ഇതൊക്കെ പഴയ കഥയാണ്.
HIGHLIGHTS
- കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ബ്രിട്ടൻ. വിദ്യാർഥി വീസയിൽ എത്തുന്ന എല്ലാവർക്കും ആശ്രിതരെ കൊണ്ടുവരാനാവില്ല എന്നതാണ് പ്രധാന മാറ്റം. ആർക്കൊക്കെയാണ് ഇനി ആശ്രിത വീസ അനുവദിക്കുക? പോസ്റ്റ് സ്റ്റഡി വർക്ക് വീസയിൽ മാറ്റമുണ്ടോ? വിശദമായി പരിശോധിക്കാം...