2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി. അന്ന് ഒന്നാം നിലയിലുള്ള റെയിൽവേ കന്റീനിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഈ സീലിങ്ങിന്റെ നേരെ മുകളില്‍ തുറന്ന സ്ഥലത്തായിരുന്നു വച്ചിരുന്നത്. തുടര്‍ന്ന് അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തി. കന്റീനിലെ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കുമ്മായവും കട്ടകളും ഇളകി വീണത്. അതിനൊപ്പം, പാർലമെന്റ് കെട്ടിടത്തിൽ പാചകം അവസാനിപ്പിക്കാനും തീരുമാനിച്ചു.
HIGHLIGHTS
- കഴിഞ്ഞ 75 വർഷത്തിനിടെ അനേകം പരീക്ഷണങ്ങളിലൂടെ കടന്നു പോയെങ്കിലും ഇന്ത്യൻ ജനാധിപത്യം ഒരിക്കലും പരാജയപ്പെട്ടില്ല. ഇതിനൊക്കെ സാക്ഷിയായിരുന്നു 1927ൽ പണിത പാർലമെന്റ് മന്ദിരം. രാജ്യത്തിന് ഇനി പുതിയ പാർലമെന്റ് മന്ദിരം