കുട്ടികൾക്ക് കഥകളും കരുതലും ആവോളം നൽകിയ കലക്ടറാണ് കൃഷ്ണ തേജ ഐഎഎസ്. ആലപ്പുഴ കലക്ടറായിരിക്കെയാണ് ആന്ധ്ര സ്വദേശിയായ ഇദ്ദേഹം കുട്ടികളുടെ മനസ്സിൽ ചേക്കേറിയത്. അവധി ദിവസങ്ങളിൽ പോലും എന്തൊക്കെ ചെയ്യണം എന്ന് കുട്ടികളോട് അവരുടേതായ ഭാഷയിൽ പറയുന്ന കലക്ടറുടെ കുറിപ്പുകൾ ഒരുപാട് കുഞ്ഞുകൂട്ടുകാരെ സന്തോഷിപ്പിച്ചു. ആലപ്പുഴയിൽ നിന്നും അടുത്തിടെ തൃശ്ശൂർ കലക്ടറായി മാറിയെത്തിയ കൃഷ്ണ തേജ ഐഎഎസ് സ്കൂൾ തുറക്കുന്ന ദിവസമായ ഇന്ന് മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ കുഞ്ഞുകൂട്ടുകാർക്കായി, അവരുടെ രക്ഷിതാക്കൾക്കായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
HIGHLIGHTS
- കുട്ടികളുടെ ‘കലക്ടർമാമൻ’ തൃശൂർ ജില്ല കലക്ടർ വി.ആർ കൃഷ്ണ തേജ ഐഎഎസ് സംസാരിക്കുന്നു