Premium

‘അരിക്കൊമ്പൻ പ്രശ്നത്തിലെ ‘വില്ലൻ’ അയാളാണ്; ആ റിപ്പോർട്ട് മറികടന്നത് ആര്? കെറെയിൽ വേണ്ടെന്നു പറഞ്ഞാൽ വികസനം വേണ്ടെന്നല്ല’

HIGHLIGHTS
  • അരിക്കൊമ്പൻ, ബഫർ സോൺ, കെറെയിൽ, പ്രളയം, വരൾച്ച, കൊടുംചൂട്, കാടിറങ്ങുന്ന മൃഗങ്ങൾ... മുൻപെങ്ങുമില്ലാത്ത വിധം കേരളത്തിൽ പാരിസ്ഥിതിക വിഷയങ്ങൾ ചർച്ചയാവുകയാണ്. ഇതെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സർക്കാരിനോ പാരിസ്ഥിതിക സംഘടനകൾക്കോ ജനത്തിനോ രാഷ്ട്രീയക്കാർക്കോ സാധിക്കുന്നുണ്ടോ? ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ, ഈ വിഷയങ്ങളിലെല്ലാം വിശദമായി സംസാരിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി.മേനോൻ.
arikkomban-4
അരിക്കൊമ്പനെ പിടികൂടുന്നതിനു മുൻപ് (ഫയൽ ചിത്രം ∙ മനോരമ)
SHARE

രാജ്യാന്തര തലത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി അരനൂറ്റാണ്ടു തികയുകയാണ്. ഐക്യരാഷ്ട്ര സംഘടന മുൻകൈ എടുത്ത് 1972 ൽ സ്വീഡനിലെ സ്റ്റോക്കോമിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനമാണ് എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1973 മുതൽ ഈ ദിനാചരണം നടന്നു വരുന്നു. പരിസ്ഥിതി, വികസനം, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം, നദികളുടെയും ജലാശയങ്ങളുടെയും ജൈവ വൈവിധ്യത്തിന്റെ ശോഷണം, ജീവജാലങ്ങളുടെ വംശനാശം, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയ പ്രതിസന്ധികൾ മാനവരാശിക്കുതന്നെ വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന പാരിസ്ഥിതിക അവബോധങ്ങളുടെ അനന്തര ഫലമെന്താണ്? പരിസ്ഥിതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ കേവലം കാൽപനികമാണോ? അതിന്റെ ശാസ്ത്രീയ വസ്തുതകൾ എന്തെല്ലാം? ഈ വിഷയങ്ങളിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി.മേനോൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS