ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം നിലവിലുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിൻലൻഡ്, വിവിധ രാജ്യങ്ങളിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം സൂചിപ്പിക്കുന്ന ‘പിസ റാങ്കിങ്’ പട്ടികയിൽ വർഷങ്ങളായി ഉന്നതസ്ഥാനത്തുണ്ട്. അത് ഒരു തരത്തിൽ അദ്ഭുതപ്പെടുത്തുന്ന കാര്യവുമാണ്. സിലബസില്ലാത്ത, പൊതുപരീക്ഷ ഇല്ലാത്ത രീതിയാണ് അവിടെയുള്ളത്. പാഠ്യപദ്ധതിയും ഗ്രേഡിങ്ങും മറ്റും അധ്യാപകർതന്നെ തീരുമാനിക്കും. കുട്ടികൾക്കു വേണ്ടുവോളം സമയമെടുത്ത് അടിസ്ഥാനപരമായ അറിവു നേടാൻ അവസരമൊരുക്കുക എന്നതാണു ഫിൻലൻഡിലെ സ്കൂളുകളുടെ ലക്ഷ്യം.
HIGHLIGHTS
- വിദ്യാഭ്യാസ മേഖലയിൽ കേരളത്തിനു മാതൃകയെന്നു നമ്മുടെ മന്ത്രി പ്രഖ്യാപിച്ച ഫിൻലൻഡിൽ പാഠ്യദിവസങ്ങൾ 190ൽ കൂടാൻ പാടില്ല. ഇവിടെയോ? വേനലവധി വെട്ടിക്കുറച്ചും ശനിയാഴ്ചകളിൽ ക്ലാസ് നടത്തിയും 210 ദിവസം തികയ്ക്കാൻ പാടുപെടുന്നു