പത്തു കൊല്ലം കാണാതിരുന്ന സുഹൃത്തിനെ ഇന്നു കാണുമ്പോൾ ഒട്ടും വിഷമമില്ലാതെ നമ്മൾ തിരിച്ചറിയും. എന്നല്ല, നേരിട്ടോ ചിത്രത്തിലോ കണ്ട ആയിരക്കണക്കിനു മുഖങ്ങൾ നിഷ്പ്രയാസം തിരിച്ചറിയുന്നവരാണ് നാമെല്ലാം. അവർ നേരിട്ട് ഇടപഴകിയവരാകണമെന്നില്ല. രാഷ്ട്രത്തലവന്മാർ, രാഷ്ട്രീയനേതാക്കൾ, സിനിമാതാരങ്ങൾ, സ്പോട്സ് വിജയികൾ, സൗന്ദര്യറാണിമാർ, കൊലപാതകികളടക്കമുള്ള വൻ ക്രിമിനലുകൾ, ഭീകരർ എന്നു തുടങ്ങി ഒരിക്കൽപ്പോലും അടുത്തുകണ്ടിട്ടില്ലാത്തവരുടെ മുഖങ്ങൾപോലും ഓർമ്മയുടെ ശേഖരത്തിൽ നാം ഒളിപ്പിച്ചിരിക്കുന്നു.
HIGHLIGHTS
- ദൗർബല്യങ്ങൾ സ്വയം തിരുത്തന്നവരുടെ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. ഞാനാണ് ഏറ്റവും നല്ലയാൾ, എന്റെ യുക്തിയാണു കുറ്റമറ്റത് എന്ന ചിന്തകൾക്ക് അടിമയായാൽ, നേടാനാവുന്നവ പലതും കൈവിട്ടുപോകും.