യുഎസ് ഗവൺമെന്റിന്റെ അത്യുന്നത തലങ്ങളിൽ പ്രസിഡന്റ്‌തന്നെ അംഗീകാരം നൽകുന്ന ഒരു ലിസ്റ്റുണ്ട്– കിൽ ലിസ്റ്റ്. യുഎസിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിൽ. അവരെ ഓരോരുത്തരെയായി വകവരുത്തുന്നു. വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയതു പോലെ. കൊലപാതകം ചിലപ്പോൾ ഡ്രോണിൽനിന്ന് എയ്തുവിടുന്ന മിസൈൽ വഴിയാകാം, ഘാതകർ നേരിട്ട് ചെയ്യുന്നതാകാം. വെടിവയ്ക്കുക, വിഷം കലർത്തിയ ഇൻജക്‌ഷൻ കൊടുക്കുക, മയക്കുമരുന്ന് ഓവർഡോസ് നൽകുക, കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടുക, തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക.... ഫ്രെഡറിക് ഫോർസിത്തിന്റെ നോവൽ ‘കിൽ ലിസ്റ്റ്’ ഈ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 ൽ ജോലി ചെയ്തിരുന്ന ഫോർസിത്ത് ഇത്തരം രഹസ്യങ്ങളാണ് നോവലുകൾക്കു പശ്ചാത്തലമാക്കുന്നത്.
HIGHLIGHTS
- ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് ഖലിസ്ഥാൻ ഭീകരർ; അതിലൊരാളുടെ തലയ്ക്ക് എൻഐഎ വിലയിട്ടിരുന്നത് 10 ലക്ഷം. 1999ൽ ഇന്ത്യൻ വിമാനം തട്ടിയെടുത്ത കൂട്ടത്തിലുണ്ടായിരുന്ന ഭീകരന്‍ വെടിയേറ്റു മരിച്ചത് 2022ൽ, അതും പാക്കിസ്ഥാനിൽ വച്ച്. ഇന്ത്യയും ഒരുക്കുകയാണോ രാജ്യത്തിന്റെ സുരക്ഷയ്ക്കു വിഘാതം സൃഷ്ടിക്കുന്നവരെ ഇല്ലാതാക്കാനുള്ള ‘കിൽ ലിസ്റ്റ്’?