ബംഗാളിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നവർ ഒരിക്കലെങ്കിലും പറയാതെ പോകില്ല ആ സംഭവം– സെയിൻബാരി കൂട്ടക്കൊല. കഥകളും ഉപകഥകളും കാറ്റിലാകെ പരന്ന, ചോരയുടെ മണമുള്ള കൂട്ടക്കൊല. കുപ്രസിദ്ധമാണത്. തിരഞ്ഞെടുപ്പ് അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും കുപ്രസിദ്ധമായ ബംഗാളിന് മറക്കാനാവില്ല 1970ലെ ആ മാർച്ച് മാസവും. രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്നും ആവർത്തിക്കുന്ന ബർദ്മാനിലാണ് ഒരു കുടുംബത്തിലെ ഒട്ടേറെ പേർ അന്നു ക്രൂരമായി കൊല്ലപ്പെട്ടത്. സെയിൻ കുടുംബത്തിലെ മൂത്തമകൻ നബകുമാർ സെയിന്റെ കണ്ണ് അക്രമികൾ ചൂഴ്ന്നെടുത്തു. വീട്ടുകാർ നോക്കിനിൽക്കെ, അനിയൻമാരായ പ്രണബിനെയും മലായിനെയും വെട്ടിക്കൊന്നു. ഒരു വർഷത്തിനു ശേഷം നബകുമാറും കൊല്ലപ്പെട്ടു.
HIGHLIGHTS
- ഒരു കാലത്ത് സിപിഎമ്മും കോൺഗ്രസും തമ്മിലായിരുന്നു ബംഗാളിലെ രാഷ്ട്രീയ കലാപം. അതിന്ന് തൃണമൂലിലേക്കും ബിജെപിയിലേക്കും മാറിയിരിക്കുന്നു. അരപ്പതിറ്റാണ്ടിലേറെ നീണ്ട ഈ കൊലപാതകരാഷ്ട്രീയ നാടകം തിരശ്ശീലവീഴാതെ തുടരുമ്പോൾ മാറ്റം അഭിനേതാക്കൾക്കു മാത്രമാണ്. നഷ്ടം സാധാരണക്കാരായ ജനത്തിനും... എന്താണു ബംഗാളിൽ സംഭവിക്കുന്നത്?