ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
HIGHLIGHTS
- ആധുനിക ചൈനയുടെ ശിൽപിയായ ഡെങ് സിയാവോപിങ് 1987ല്‍ പറഞ്ഞു: ‘‘മിഡിൽ ഈസ്റ്റിനു കരുത്തായി എണ്ണ ഉണ്ടെങ്കില്‍ ചൈനയ്ക്ക് ദുർലഭ ധാതു ശേഖരമുണ്ടല്ലോ!’’ പ്രവചന സ്വഭാവമുള്ളതായിരുന്നു ആ വാക്കുകൾ. ലോക്ഡൗൺ കാലത്ത് അനുഭവപ്പെട്ടിരുന്നതിനേക്കാൾ ഭീകരമായി ലോകം ഒരു ‘ക്ഷാമ’ത്തെ നേരിടാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസും ചൈനയും തമ്മിലുള്ള ‘ചിപ് യുദ്ധ’ത്തിലൂടെയാകും അതിന്റെ തുടക്കം. എന്താണ് സംഭവിക്കുന്നത്?